മമ്മൂട്ടി ചിത്രം 'മാസ്റ്റര്‍ പീസ്' ഫാന്‍സ് ഷോയുടെ ടിക്കറ്റ് പ്രകാശനം ചെയ്തത് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി
മലപ്പുറം: പുതിയ മമ്മൂട്ടി ചിത്രമായ 'മാസ്റ്റര്‍ പീസിന്റെ' മലപ്പുറം ഫാന്‍സ് ഷോ ടിക്കറ്റ് പ്രകാശനം ചെയ്തത് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം ശക്തമായ വോരോട്ടമുള്ള മമ്മൂട്ടി ഫാന്‍സിന്റെ മലപ്പുറം രചന തീയേറ്ററിലെ ഫാന്‍സിന്റെ പ്രത്യേക ഷോയുടെ ടിക്കറ്റ് പ്രകാശനമാണ് കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചത്. മമ്മൂട്ടി ഫാന്‍സ് മലപ്പുറം ടൌണ്‍ യൂണിറ്റ് സെക്രട്ടറി സഫ്വാന്‍, ജില്ലാ ഭാരവാഹി നഹ്നാസ് എന്നിവരാണ് കുഞ്ഞാലിക്കുട്ടിയില്‍ നിന്നും ടിക്കറ്റ് ഏറ്റുവാങ്ങിയത്. അതേ സമയം ഫാന്‍സ് ഷോയില്‍ നിന്നും ലഭിക്കുന്ന ലാഭം സാമൂഹ്യ സേവന പ്രവര്‍ത്തങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
എന്നാല്‍ പാണക്കാട് കുടുംബം നേതൃത്വം നല്‍കുന്ന മുസ്ലിംലീഗിന്റെ ദേശീയ നേതാവ് തന്നെ ഇത്തരത്തില്‍ സിനിമയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയെടുത്തതില്‍ നേതൃത്വത്തില്‍തന്നെ രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരാനിടയുണ്ട്.

പുതിയ മമ്മൂട്ടി ചിത്രമായ 'മാസ്റ്റര്‍ പീസിന്റെ' മലപ്പുറം ഫാന്‍സ് ഷോ ടിക്കറ്റ് പ്രകാശനം കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുന്നു.
ക്രിസ്മസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാള സിനിമയില്‍ വീണ്ടുമൊരു തരംഗം സൃഷ്ടിച്ചുകഴിഞ്ഞു ചിത്രത്തിന്റെ ടീസര്‍. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളജ് അധ്യാപകനായി മമ്മൂട്ടി എത്തുന്ന ചിത്രം ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടെയിനറാണ് എന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്ന വിവരങ്ങള്‍. അത് യഥാര്‍ഥ്യമെന്ന് ഉറപ്പിക്കുന്ന വിഷ്വലുകളുമായിട്ടാണ് മാസ്റ്റര്‍ പീസിന്റെ ടീസര്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥ ഒരുക്കുന്ന മാസ്റ്റര്‍ പീസ് അജയ് വാസുദേവാണ് സംവിധാനം ചെയ്തിരിക്കുന്നത്.
അടിപൊളി ന്യൂജനറേഷന്‍ ക്യാംപസിലെ ഇംഗ്ലീഷ് പ്രൊഫസറാണ് മമ്മൂട്ടിയെന്ന് ടീസറില്‍ വ്യക്തം. മലയാളികളുടെ എക്കാലത്തെയും ഹരമായ സ്വപ്നകാമുകന്റെ ശൈലിയില്‍ തന്നെയാണ് കോളജില്‍ മമ്മൂട്ടിയുടെ ഗെറ്റപ്പ്. പക്കാ ജെന്റില്‍മാന്‍ സ്‌റ്റൈല്‍. തൊട്ടുപിന്നാലെ മുകേഷിന്റെ കഥാപാത്രം നല്‍കുന്ന വിശേഷണവും ടീസറിലുണ്ട്.
അപ്പോള്‍ പിന്നെ ജെന്റില്‍മാന്‍ പിശകായാല്‍ എങ്ങനെയാവും എന്നതാണ് മാസ്റ്റര്‍ പീസിന്റെ കൗതുകം. ഈ കൗതുകം എന്തെന്ന് അറിയണമെങ്കില്‍ ക്രിസ്മസ് വരെ കാത്തിരിക്കേണ്ടി വരും. മമ്മൂട്ടി വമ്പന്‍ യുവനിരയ്ക്കൊപ്പം ഒന്നിക്കുന്നു എന്ന പ്രത്യേകതയാണ് മാസ്റ്റര്‍ പീസിന്റെ ഹൈലൈറ്റ്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മക്ബുല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, ജോണ്‍, കൈലാഷ് തുടങ്ങി നിരവധി യുവതാരങ്ങളാണ് ചിത്രത്തിലുള്ളത്. സി എച്ച് മുഹമ്മദ് വടകരയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.












Click it and Unblock the Notifications