മോഹന്‍ലാല്‍ അഭിമാനം... വെറുതേ വിടണമെന്ന് മമ്മൂട്ടി
കൊച്ചി: ലാലിസം സംബന്ധിച്ച വിവാദങ്ങളില്‍ മോഹന്‍ലാലിന് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പിന്തുണ. ലാലിസത്തിന്റെ പേരില്‍ അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് മമ്മൂട്ടി പറഞ്ഞു.
ഒരു നടന്‍ എന്ന നിലയില്‍ എന്ന നിലയിലാണ് നാം മോഹന്‍ലാലിനെ കാണുന്നത്. അദ്ദേഹത്തെ സമ്മര്‍ദ്ദങ്ങളില്‍ പെടുത്താതെ ജോലി ചെയ്യാന്‍ അനുവദിക്കണം എന്നാണ് മമ്മൂട്ടിയുടെ അപേക്ഷ.

ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും, സുഹൃത്ത് എന്ന നിലയിലും, കലാകാരന്‍ എന്ന നിലയിലും ആണ് ഈ അപേക്ഷയെന്ന് മമ്മൂട്ടി പറയുന്നു. മോഹന്‍ലാലിന് അദ്ദേഹം അനുഭാവവും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദേശീയ ഗെയിംസിന്റെ ശോഭ വിവാദങ്ങളുണ്ടാക്കി കെടുത്തരുതെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. താന്‍ പറഞ്ഞ കാര്യങ്ങള്‍ അതിന്‍റെ ഉദ്ദേശ ശുദ്ധിയോടെ തന്നെ എടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനം വിളിച്ച് കൂട്ടിയാണ് മമ്മൂട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മമ്മൂട്ടി തയ്യാറായില്ല.












Click it and Unblock the Notifications