കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലിനെ മാറ്റി 'അമ്മ'യുടെ തലപ്പത്ത് മമ്മൂട്ടി

Google Oneindia Malayalam News

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ ഇത്തവണയും തിരഞ്ഞെടുപ്പ് വേണ്ടി വന്നില്ല. ഭാരവാഹികളെ ഐക്യകണ്‌ഠേന തന്നെ തിരഞ്ഞെടുത്തു. എന്നാല്‍ കഴിഞ്ഞ ഭരണ സമിതിയില്‍ നിന്ന് ചില മാറ്റങ്ങളുണ്ടെന്ന് മാത്രം.

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം...
മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ കാണാം...

കഴിഞ്ഞ തവണ ജനറല്‍ സെക്രട്ടറിയായിരുന്ന സൂപ്പര്‍ താരം മോഹന്‍ലാലിന് ഇത്തവണ വൈസ് പ്രസിഡന്റ് സ്ഥാനമാണുള്ളത്. പകരം മെഗാ സ്റ്റാര്‍ മമ്മൂട്ടി ജനറല്‍ സെക്രട്ടറിയായി. എംപിയായ ഇന്നസെന്റ് തന്നെയാണ് ഇത്തവണയും പ്രസിഡന്റ്.

മമ്മൂട്ടി ജനറല്‍ സെക്രട്ടറി

മമ്മൂട്ടി ജനറല്‍ സെക്രട്ടറി

അങ്ങനെ മെഗാ സ്റ്റാര്‍ മമ്മൂട്ടി 'അമ്മ'യുടെ തലപ്പത്തെത്തി. ഇത്തവണ സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് മമ്മൂട്ടി.

ലാല്‍ വൈസ് പ്രസിഡന്റ്

ലാല്‍ വൈസ് പ്രസിഡന്റ്

കഴിഞ്ഞ തവണ ജനറല്‍ സെക്രട്ടറി ആയിരുന്ന മോഹന്‍ലാലിന് ഇത്തവണ വൈസ് പ്രസിഡന്റ് സ്ഥാനമാണുള്ളത്.

പ്രസിഡന്റിന് മാറ്റമില്ല

പ്രസിഡന്റിന് മാറ്റമില്ല

താരസംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തിന് മാത്രം മാറ്റമില്ല. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയായെങ്കിലും ഇന്നസെന്റ് തന്നെയാണ് ഇത്തവണയും പ്രസിഡന്റ്.

 ദിലീപും ഉണ്ട്

ദിലീപും ഉണ്ട്

കഴിഞ്ഞ ഭരണ സമിതിയില്‍ ഖജാന്‍ജിയായിരുന്നു ജനപ്രിയതാരം ദിലീപ്. ആ സ്ഥാനത്തിന് ഇത്തവണയും മാറ്റമൊന്നും ഇല്ല.

 ഗണേഷ് കുമാര്‍

ഗണേഷ് കുമാര്‍

മുന്‍ മന്ത്രിയും എംഎല്‍എയും ആയ കെബി ഗണേഷ് കുമാറും അമ്മയുടെ ഭാരവാഹിയാണ്. മോഹന്‍ലാലിനെ കൂടാതെയുള്ള വൈസ് പ്രസിഡന്റ് ഗണേഷ് ആണ്.

ഇടവേള ബാബു

ഇടവേള ബാബു

കഴിഞ്ഞ ഭരണ സമിതിയിലെ സെക്രട്ടറി ആയിരുന്നു ഇടവേള ബാബു. ഇത്തവണയും അദ്ദേഹം സെക്രട്ടറി സ്ഥാനത്ത് തുടരും.

പൃഥ്വിരാജ്

പൃഥ്വിരാജ്

പൃഥ്വിരാജ് ഇത്തവണത്തെ പുതിയ സമിതിയില്‍ അംഗമാണ്.

നിവിന്‍ പോളി

നിവിന്‍ പോളി

തുടര്‍ച്ചയായ സൂപ്പര്‍ ഹിറ്റുകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നിവിന്‍ പോളിയും ഉണ്ട്.

ആസിഫ് അലി

ആസിഫ് അലി

യുവ താരം ആസിഫ് അലി, നെടിമുടി വേണു, മുകേഷ്, മണിയന്‍പിള്ള രാജു, കുക്കു പരമേശ്വരന്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, രമ്യ നമ്പീശന്‍ എന്നിവരും പുതിയ സമിതിയിലെ അംഗങ്ങളാണ്.

എതിരില്ലാതെ

എതിരില്ലാതെ

ഇന്നസെന്റിന്റെ നേതൃത്വത്തിലുള്ള പാനല്‍ മാത്രമേ രംഗത്തുള്ളൂ. മത്സരിയ്ക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി കഴിഞ്ഞപ്പോഴും മറ്റാരും രംഗത്തുണ്ടായിരുന്നില്ല. ജൂണ്‍ 28 ന് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും.

English summary
Malayalam Film Actors' union elected new office bearers unanimously. Mammootty will be next General Secretary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X