• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രവാസികള്‍ക്ക് കൈത്താങ്ങായി മമ്മൂട്ടിയും സംഘവും; നടന്‍റെ നേതൃത്വത്തില്‍ 1000 പേര്‍ക്ക് ടിക്കറ്റ്!!

 • By Aami Madhu

തിരുവനന്തപുരം; കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് മിഷൻ തുടരുകയാണ്. ഇതുവരെ 8 വിമാനങ്ങളാണ് ഗൾഫിലേക്കും തിരിച്ച് കേരളത്തിലേക്കും പറന്നത്. എന്നാൽ വിമാന ടിക്കറ്റ് പ്രവാസികൾ തന്നെ വഹിക്കണമെന്ന കേന്ദ്രസർക്കാർ നിലപാട് നിരവധി പ്രവാസികളെയാണഅ ബുദ്ധിമുട്ടിലാക്കിയത്.

cmsvideo
  mammootty gives free flight tickets to gulf malayalees

  ഈ സാഹചര്യത്തിൽ വിമാനടിക്കറ്റിനുള്ള തുക കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടിയും ടീമും. 1000 പേർക്കാണഅ ആദ്യ ഘട്ടത്തിൽ സൗജന്യ ടിക്കറ്റ് നൽകുന്നത്. വിശദാംശങ്ങളിലേക്ക്

  പ്രതിസന്ധിയിൽ പ്രവാസികൾ

  പ്രതിസന്ധിയിൽ പ്രവാസികൾ

  കൊവിഡ് മൂലം ഗൾഫിൽ ജോലി നഷ്ടമായവരും അവിടെ തുടർന്ന് നിൽക്കാൻ സാഹചര്യം ഇല്ലാത്തവരുമായി നിരവധി പേരാണ് ഉള്ളത്. ഇവരോടാണ് വൻ തുക സ്വന്തം പോക്കറ്റിൽ നിന്നും മുടക്കി തിരികെ എത്തണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. തങ്ങളുടെ നിസാഹായവസ്ഥ വെളിപ്പെടുത്തി നിരവധി പേർ ഇതിനോടകം സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

  സഹായവുമായി മമ്മൂട്ടിയും സംഘവും

  സഹായവുമായി മമ്മൂട്ടിയും സംഘവും

  ഈ സാഹചര്യത്തിലാണ് പ്രവാസികൾക്കായി സൗജന്യ യാത്ര യാത്രയ്ക്ക് മമ്മൂട്ടിയും സംഘവും വഴിയൊരുക്കുന്നത്. കൈരളി ടിവിയുടെ 'കൈകോര്‍ത്ത് കൈരളി' പദ്ധതിയുടെ ഭാഗമായിട്ടാണ് സഹായം എത്തിക്കുന്നത്. ദൗത്യത്തിന്റെ ആദ്യ ഘട്ടത്തിൽ കേരളത്തിൽ നിന്ന് ഏറ്റവും അർഹരായിട്ടുള്ള പ്രവാസികൾക്ക് 1,000 വിമാന ടിക്കറ്റുകൾ സൗജന്യമായി നൽകുമെന്ന് കൈരളി ചാനൽ മാനേജിങ്ങ് ഡയറക്ടറും മാധ്യമപ്രവർത്തകനുമായി ജോൺ ബ്രിട്ടാസ് പറഞ്ഞു.

  ചാട്ടഡ് ഫ്ളൈറ്റ്

  ചാട്ടഡ് ഫ്ളൈറ്റ്

  ദുരിതത്തിലായ ഇത്തരം നൂറുകണക്കിന് പ്രവാസികളെ ജിസിസി രാജ്യങ്ങളിൽ നിന്ന് ഒഴിപ്പിക്കാൻ ചാർട്ടേഡ് വിമാനങ്ങൾ ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കുകയാണ്.ഇതിനായി ഇന്ത്യയിൽ നിന്നും ജിസിസിയിൽ നിന്നും അനുമതി ലഭിക്കേണ്ടതുണ്ട്.പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അർഹരായ 100 പേർക്ക് കൂടി ഫ്ളൈറ്റ് ടിക്കറ്റുകൾ നൽകുമെന്നും ബ്രിട്ടാസ് പറഞ്ഞു.

  കൈകോർത്ത് ബിസിനസ് പ്രമുഖരും

  കൈകോർത്ത് ബിസിനസ് പ്രമുഖരും

  ഇതിനോടകം തന്നെ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നിരവധി പ്രവാസി വ്യവസായകളും ബിസിനസ് രംഗത്തെ പ്രമുഖരും സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ടെന്നും ബ്രിട്ടാസ് അറിയിച്ചു. അർഹരായവർക്കാണ് സഹായം ലഭിക്കുന്നതെന്ന് ഉറപ്പാക്കാൻ മമ്മൂട്ടി മുഖ്യരക്ഷാധികാരിയായി പ്രമുഖ പ്രവാസികൾ ഉൾപ്പെടെയുള്ള ഒരു സ്ക്രീനിങ്ങ് പാനൽ രൂപീകരിച്ചിട്ടുണ്ട്.

  ഒന്നരക്കോടിയുടെ ടിക്കറ്റുകൾ

  ഒന്നരക്കോടിയുടെ ടിക്കറ്റുകൾ

  നോർക്ക് റൂട്ട്സിന്റെ ഡയറക്ടർ ഒവി മുസ്തഫ, യു.എ.ഇ ആസ്ഥാനമായുള്ള വ്യവസായി വികെ അഷ്‌റഫ് ,കൈരാലി ടിവിയുടെ മിഡിൽ ഈസ്റ്റ് മേധാവി ഇ എം അഷ്‌റഫ്, എസ്. രമേശ്, മുഹമ്മദ് ഫൈസ് എന്നിവരായിക്കും പരിപാടിയുടെ കോർഡിനേറ്റർമാർ. നിലവിൽ 15,000 രൂപയോളമാണ് പ്രവാസികളുടെ ടിക്കറ്റ് ചെവലായി വരുന്നത്. ഏകദേശം ഒന്നരകോടി രൂപയുടെ ടിക്കറ്റുകൾ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്.

  സിന്ധ്യയെ ചരിത്രം ഒര്‍മ്മിപ്പിച്ച് ജയ്വർധൻ സിംഗ്; ബിജെപിയുടെ പഴയ വീഡിയോ പൊടിതട്ടിയെടുത്ത് കോൺഗ്രസും

  ബിജെപിയിലെ അസംതൃപ്തർ കോൺഗ്രസിലേക്ക്? മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ കോൺഗ്രസ്!! കമൽനാഥിന്റെ നീക്കം

  ബിജെപിക്ക് കനത്ത തിരിച്ചടി; കോൺഗ്രസ് ഹർജിയിൽ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി!

  English summary
  Mammotty and team offers helps to expats
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X