Get Updates
Get notified of breaking news, exclusive insights, and must-see stories!

'74 വയസുള്ള തോമസ് മാഷ് എങ്ങനെ 69 വയസുള്ള മമ്മൂട്ടിയുടെ അധ്യാപകനാകും'?; കെവി തോമസിന്റെ മറുപടി

കൊച്ചി; മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ഇന്ന് 69ാം പിറന്നാൾ ആഘോഷിക്കുകയാണ്. നിരവധി പേരാണ് അദ്ദേഹത്തിന് പിറന്നാൾ ആശംസ അറിയിച്ച് രംഗത്തെത്തിയത്. അത്തരത്തിൽ ഒരു ആശംസയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകം പടർത്തിയത്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെവി തോമസിന്റേതായിരുന്നു ആശംസ. തന്റെ വിദ്യാർത്ഥിക്ക് ആശംസ അറിയിക്കുന്നുവെന്ന കെവി തോമസിന്റെ പോസ്റ്റാണ് ചർച്ചയ്ക്ക് കാരണമായത്.

മമ്മൂട്ടിക്ക് പിറന്നാൾ

മമ്മൂട്ടിക്ക് പിറന്നാൾ

മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് 'എന്റെ നല്ല വിദ്യാർത്ഥികളിൽ ഒരാളായ പ്രിയപ്പെട്ട മമ്മൂട്ടിക്ക് സ്നേഹത്തോടെ പിറന്നാൾ ആശംസകൾ' എന്നായിരുന്നു കെവി തോമസ് ഫേസ്ബുക്കിൽ കുറിച്ചത്. ഇതോടെ പോസ്റ്റിന് താഴെ ഒരാൾ സംശയം പ്രകടിപ്പിച്ചു, '74 വയസുള്ള തോമസ് മാഷ് എങ്ങനെ 69 വയസുള്ള മമ്മൂട്ടിയുടെ അധ്യാപകനാകും' എന്നായിരുന്നു ചോദ്യം.

അധ്യാപകനായത്

അധ്യാപകനായത്

റാഫി മൊഹമ്മദ് എന്നയാൾ ആയിരുന്നു കമന്റിട്ടത്. ഇതോടെ റാഫിക്ക് മറുപടിയുമായി തോമസ് മാഷ് രംഗത്തെത്തി. മാഷിന്റെ വിശദീകരണം ഇങ്ങനെ'1968 ൽ എൻ്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് ഞാൻ തേവര തിരുഹൃദയ കലാലയത്തിൽ അദ്ധ്യാപകനായി പ്രവേശിക്കുന്നത്.

ആദ്യ വിദ്യാർത്ഥി

ആദ്യ വിദ്യാർത്ഥി

പ്രീഡിഗ്രി ക്ലാസ്സിൽ കെമിസ്ട്രിയായിരുന്നു എൻ്റെ അദ്ധ്യാപന വിഷയം. മമ്മുട്ടി എൻ്റെ ആദ്യവിദ്യാർത്ഥികളിൽ ഒരാളാണ്.
"താൻ ക്ലാസ്സിൽ കുസൃതി കാട്ടിയതിന് തോമസ് മാഷ് തന്നെ ക്ലാസ്സിൽ നിന്നു പുറത്താക്കിയതായി" മലയാള മനോരമ ആഴ്ചപ്പതിപ്പിൻ്റെ ഒരു പംക്തിയിൽ മമ്മുട്ടി തന്നെ കുറിച്ചിരുന്നു.

വീട്ടുകാരും പരിചിതമാണ്

വീട്ടുകാരും പരിചിതമാണ്

രാജ്യത്തിൻ്റെ അംഗീകാരം നേടിയ ഒരു വലിയ നടൻ എന്ന നിലയിൽ മാത്രമല്ല എൻ്റെ വിദ്യാർത്ഥി എന്ന നിലയിലും മമ്മുട്ടിയോട് എനിക്ക് ഏറെ സ്നേഹമുണ്ട്‌.
മട്ടാഞ്ചേരിയിലുള്ള അദ്ദേഹത്തിൻ്റെ ഭാര്യ വീട്ടുകാരും എനിക്കു ചിരപരിചിതരാണ്', അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+