കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ യോഗത്തിൽ അപ്രതീക്ഷിത നീക്കവുമായി മമ്മൂട്ടി, രാജി വെച്ച നടിമാർക്ക് മമ്മൂട്ടിയുടെ പിന്തുണ

Google Oneindia Malayalam News

കൊച്ചി: തെന്നിന്ത്യയിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിന് പിന്നാലെ മലയാള സിനിമയില്‍ ഉടലെടുത്ത പൊട്ടിത്തെറികള്‍ക്ക് ഇതുവരെ പരിഹാരം കാണാന്‍ സാധിക്കാതെ താരസംഘടനയായ അമ്മ ഉഴലുകയാണ്. വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഉയര്‍ത്തിയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ അമ്മ ഭരണഘടനയില്‍ ഭേദഗതി വരുത്താനുളള നീക്കം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മാറ്റി വെച്ചിരിക്കുകയാണ്.

ദിലീപിനോടും ആക്രമിക്കപ്പെട്ട നടിയോടും അമ്മയ്ക്കുളള സമീപനത്തില്‍ പ്രതിഷേധിച്ച് അംഗത്വം രാജി വെച്ച നടിമാരുടെ കാര്യത്തില്‍ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഇതുവരെ തീരുമാനം ആയിട്ടില്ല. അതേസമയം നടിമാര്‍ക്ക് പിന്തുണയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി അമ്മ യോഗത്തില്‍ മുന്നോട്ട് വന്നു എന്നത് ശ്രദ്ധേയമാണ്.

അന്നത്തെ നിശബ്ദത

അന്നത്തെ നിശബ്ദത

ദിലീപ് നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ ഘട്ടത്തില്‍ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷമുളള വാര്‍ത്താ സമ്മേളനത്തില്‍ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും പാലിച്ച നിശബ്ദത ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ദിലീപ് വിഷയത്തില്‍ അമ്മ പ്രസിഡണ്ട് എന്ന നിലയ്ക്ക് മോഹന്‍ലാല്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. എന്നാല്‍ മമ്മൂട്ടി പ്രതികരണങ്ങള്‍ ഒന്നും നടത്തുകയുണ്ടായില്ല.

മമ്മൂട്ടി പുറത്താക്കി

മമ്മൂട്ടി പുറത്താക്കി

അതേസമയം അറസ്റ്റിന് തൊട്ട് പിറകേ ദിലീപിനെ അമ്മയില്‍ നിന്ന് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യാനുളള നീക്കത്തിന് ചുക്കാന്‍ പിടിച്ചവരില്‍ ഒരാള്‍ മമ്മൂട്ടി ആണെന്ന് അമ്മയില്‍ നിന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. പൃഥ്വിരാജിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മമ്മൂട്ടി തിരക്കിട്ട് ദിലീപിനെ പുറത്താക്കി എന്ന് അന്നാരോപിച്ചത് നടന്‍ സിദ്ദിഖ് ആയിരുന്നു.

നടിമാര്‍ക്കൊപ്പം മമ്മൂട്ടി

നടിമാര്‍ക്കൊപ്പം മമ്മൂട്ടി

പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മമ്മൂട്ടി ഒഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടിമാര്‍ക്കൊപ്പം മമ്മൂട്ടി നിന്നുവെന്നത് ശ്രദ്ധേയമാണ്. രാജിവെച്ച നടമാര്‍ക്ക് അംഗത്വ ഫീസില്ലാതെ തന്നെ സംഘടനയിലേക്ക് തിരികെ വരാന്‍ സാധിക്കണം എന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു. മമ്മൂട്ടിയുടെ ഈ ആവശ്യം യോഗത്തില്‍ കയ്യടികളോടെ സ്വീകരിക്കപ്പെട്ടു.

അപേക്ഷ നൽകണം

അപേക്ഷ നൽകണം

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. രാജി വെച്ച നടിമാര്‍ അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാം എന്നതാണ് അമ്മയുടെ നിലപാട്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം വേണം സംഘടനയുടെ ഭരണഘടനാ ഭേദഗതി നടപ്പിലാക്കേണ്ടത് എന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. വനിതാ അംഗങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ ചര്‍ച്ചയുണ്ടാകണം എന്നും ശ്രമം പ്രശ്‌നപരിഹാരത്തിന് ആകണമെന്നും മമ്മൂട്ടി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

തൊഴിൽ നിഷേധമില്ല

തൊഴിൽ നിഷേധമില്ല

അപേക്ഷ നല്‍കിയാല്‍ നടിമാരെ തിരിച്ചെടുക്കുന്നതിന് തടസ്സമില്ലെന്ന് അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ പിന്നീട് പറഞ്ഞു. ക്രിമിനല്‍ കേസില്‍ പെട്ട് പുറത്താക്കപ്പെട്ട നടന്‍ ബാബുരാജിനെ പിന്നീട് അപേക്ഷ നല്‍കിയപ്പോള്‍ അംഗത്വ ഫീസ് കൂടാതെ തിരിച്ചെടുത്തുമെന്നും അമ്മ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. ആക്രമിക്കപ്പെട്ട നടിക്ക് സിനിമയില്‍ അവസരം ലഭിക്കുന്നില്ല എന്ന ആരോപണം മോഹന്‍ലാല്‍ തള്ളിക്കളഞ്ഞു.

സിനിമകളിലേക്ക് വിളിച്ചിരുന്നു

സിനിമകളിലേക്ക് വിളിച്ചിരുന്നു

ആക്രമിക്കപ്പെട്ട നടി മലയാളത്തില്‍ അഭിനയിക്കാതിരിക്കുന്നത് അവരുടെ സ്വന്തം തീരുമാനപ്രകാരമാണെന്ന് മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നടിയെ ചില സിനിമകളിലേക്ക് വിളിച്ചിരുന്നുവെന്നും എന്നാല്‍ അഭിനയിക്കുന്നില്ല എന്നാണ് അവര്‍ മറുപടി നല്‍കിയത് എന്നും മോഹന്‍ലാല്‍ പറഞ്ഞു. നടിക്ക് തൊഴില്‍ നിഷേധിക്കുന്ന സാഹചര്യം ഇല്ലെന്നും അവര്‍ സ്വമേധയാ സംഘടന വിട്ടതാണ് എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിക്കരുത്, യുപിയിൽ മാധ്യമപ്രവർത്തകരെ എമർജൻസി വാർഡിലിട്ട് പൂട്ടി!യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിക്കരുത്, യുപിയിൽ മാധ്യമപ്രവർത്തകരെ എമർജൻസി വാർഡിലിട്ട് പൂട്ടി!

English summary
Mammootty supported actresses in AMMA general body meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X