കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്തനാര്‍ബുധം കണ്ടെത്താന്‍ ഇനി ചുരമിറങ്ങണ്ട: ജില്ലാ ആശുപത്രിയില്‍ മാമോഗ്രാം മെഷീന്‍ സജ്ജമായി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കാന്‍സര്‍ നിര്‍ണയരംഗത്തും ചികിത്സാരംഗത്തും ഏറെ പിന്നോക്കം നില്‍ക്കുന്ന വയനാട്ടില്‍ രോഗം മുന്‍കൂട്ടി കണ്ടെത്താനുള്ള അധുനീക യന്ത്രം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമായി.ജില്ലാ പഞ്ചായത്ത് വകയിരുത്തിയ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മാമോഗ്രാം യൂണിറ്റ് ഇന്ന് (മെയ് 16) മുതല്‍ പ്രവര്‍ത്തന സജ്ജമാകും. സ്തനങ്ങളിലെ അര്‍ബുദം ഏറ്റവും നേരത്തെ കണ്ടെത്താന്‍ കഴിയുന്ന മാമോഗ്രാം യുണിറ്റാണ് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമായത്. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ പോലും ഇല്ലാത്ത സംവിധാനമാണ് ജില്ലാ ആസ്പത്രിയില്‍ ഒരുക്കിയിരിക്കുന്നത്.

സ്തനങ്ങളിലെ അര്‍ബുദം എറ്റവും നേരത്തെ കണ്ടെത്താന്‍ മാമോഗ്രാം വഴി കഴിയും. സ്തനങ്ങളില്‍ മുഴകള്‍ കാണുന്നതിന് ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം മുമ്പ് തന്നെ മാമോഗ്രാം വഴി ഇവ കണ്ടെത്തുകയും, അതു വഴി കൂടുതല്‍ ഫലപ്രദമായി ചികിത്സിക്കുകയും ചെയ്യാം. നല്ലൂര്‍നാട് ക്യാന്‍സര്‍ ആശുപത്രി കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ജില്ലാ ആശുപത്രിയില്‍ സ്ത്രീകളിലെ ക്യാന്‍സര്‍ നിര്‍ണയത്തിനുള്ള പ്രധാന ഉപകരണങ്ങളിലൊന്നായ മാമോഗ്രാം മെഷീന്‍ പ്രവര്‍ത്തനസജ്ജമാകുന്നത്. മാമോഗ്രാം പരിശോധനക്കുള്ള സൗകര്യങ്ങള്‍ സജ്ജമായതിനൊപ്പം പരിശോധനക്കെത്തുന്നവര്‍ ചില നിബന്ധനകള്‍ കൂടി പാലിക്കണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.

mammo

അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും, ആഭരണങ്ങള്‍ ഒഴിവാക്കുകയും വേണം. ടാല്‍ക്കം പൗഡര്‍, ശരീര ദുര്‍ഗന്ധം അകറ്റാന്‍ ഉള്ള സ്‌പ്രേകള്‍, ലോഷന്‍ മുതലായവ ഒഴിവാക്കേണ്ടതാണ്. ഇവ മാമ്മോഗ്രാമില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുകയും, കാന്‍സറാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യും. സാധാരണ മാമോഗ്രാം പരിശോധനക്ക് ചുരമിറങ്ങി കോഴിക്കോട് പോകേണ്ട അവസ്ഥയായിരുന്നു. ഇത് നിര്‍ദ്ധനരായ രോഗികള്‍ക്ക് ഏറെ സാമ്പത്തിക ബാധ്യതകള്‍ വരുത്തിവെച്ചിരുന്നു. യൂണിറ്റ് ആരംഭിക്കുന്നതൊടെ കുറഞ്ഞ ചിലവില്‍ പരിശോധനകള്‍ നടത്താന്‍ സാധിക്കും. ആദിവാസി വിഭാഗങ്ങള്‍ക്ക് തിങ്ങിപ്പാര്‍ക്കുന്ന വയനാട്ടില്‍ അവര്‍ക്ക് സൗജന്യമായി പരിശോധനകള്‍ നടത്താം. ബിപി എല്‍ കാര്‍ഡിലുള്ളവര്‍ക്കും പ്രത്യേക ആനൂകൂല്യങ്ങള്‍ ലഭ്യമാകും. സ്വകാര്യ ആശുപത്രികളില്‍ ഈ പരിശോധനക്ക് വന്‍ ചിലവായിരുന്നു വഹിക്കേണ്ടിയിരുന്നത്. ഇവിടെ ഈടാക്കുന്ന നിരക്കിന്റെ പകുതി മാത്രം നല്‍കിയാല്‍ ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്താം. മാമ്മോഗ്രാം യൂണിറ്റിന്റെ ഉല്‍ഘാടനം ഇന്ന് രാവിലെ പത്ത് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ഉഷാകുമാരി നിര്‍വ്വഹിക്കും.

English summary
Mammogram machine in wayanad hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X