കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനത്തിന് സ്ത്രീകളും ഉത്തരവാദിയെന്ന് പറഞ്ഞത് അനുഭവം കൊണ്ട്! ന്യായീകരിച്ച് മംമ്ത

Google Oneindia Malayalam News

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മംമ്ത മോഹൻദാസ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ചില പരാമർശങ്ങൾ വിവാദമായിരുന്നു. സ്ത്രീകൾ ആക്രമിക്കപ്പെടുന്നുവെങ്കിൽ അതിൽ സ്ത്രീകൾക്കും ഉത്തരവാദിത്തമുണ്ട് എന്നതടക്കമുളള പരാമർശങ്ങളാണ് മംമ്ത നടത്തിയത്.

ഇതോടെ മംമ്തയ്ക്ക് എതിരെ വൻ പ്രതിഷേധം സോഷ്യൽ മീഡിയ ഉയർത്തി. മംമ്തയോട് സഹതാപം മാത്രമാണെന്ന് ആഷിഖ് അബുവും ഇരയെ സഹായിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കുകയെന്ന് റിമ കല്ലിങ്കലും പ്രതികരിച്ചു. പിന്നാലെ താൻ പറഞ്ഞതിനെ ന്യായീകരിച്ച് മംമ്ത വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലാണ് വിശദീകരണം. വായിക്കാം:

ന്യായീകരിച്ച് മംമ്ത

ന്യായീകരിച്ച് മംമ്ത

ടൈംസ് ഓഫ് ഇന്ത്യയിലെ അഭിമുഖം ചിലര്‍ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. അവര്‍ തന്റെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. അതുകൊണ്ട് തന്നെ ഇതൊരു തര്‍ക്കത്തിനുള്ള തുടക്കമല്ല. ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനായ വ്യക്തിയും തന്റെ സഹപ്രവര്‍ത്തകര്‍ മാത്രമല്ല അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.

ഇരയാകാൻ തയ്യാറല്ല

ഇരയാകാൻ തയ്യാറല്ല

മാനസിക നില ശരിയായിട്ടുള്ള ഒരാളും ബലാത്സംഗത്തെ ന്യായീകരിക്കില്ല. അതുകൊണ്ട് തന്നെ തന്നെക്കുറിച്ചുള്ള ധാരണകളും തെറ്റാണ്. ഒരു സ്ത്രീയെന്ന നിലയ്ക്ക് നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുകയും മറികടക്കുകയും ചെയ്തിട്ടുള്ള ആളാണ് താന്‍. എന്നാല്‍ താനൊരിക്കലും ഒരു ഇരയാകാന്‍ തയ്യാറല്ല.

തന്നെക്കുറിച്ച് അറിയില്ല

തന്നെക്കുറിച്ച് അറിയില്ല

അസമത്വം നിലനില്‍ക്കുന്ന ഈ സമൂഹത്തില്‍ ജീവിക്കുന്ന താന്‍ പൊട്ടിത്തെറിയുടെ വക്കിലാണ്. തനിക്ക് അതിശക്തമായ നിലപാടുകളും അഭിപ്രായങ്ങളുമുണ്ട്. എന്നാല്‍ ആവശ്യമുള്ള ഘട്ടത്തില്‍ മാത്രമേ പ്രതികരിക്കുകയുള്ളൂ. അതിനര്‍ത്ഥം തനിക്ക് മനുഷ്യത്വമില്ല എന്നല്ല. താന്‍ പറഞ്ഞ കാര്യങ്ങളുടെ സാഹചര്യം മനസ്സിലാക്കാതെ തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നവര്‍ തന്നെക്കുറിച്ച് അറിയാത്തവരാണ്.

നടിയെക്കുറിച്ച് അഭിമാനം

നടിയെക്കുറിച്ച് അഭിമാനം

ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരോട് തനിക്ക് നേരിയ സഹതാപമോ ക്ഷമയോ പോലുമില്ല. അത്തരക്കാര്‍ ക്ഷമയോ രണ്ടാമതൊരു അവസരമോ അര്‍ഹിക്കാത്തവരുമാണ്. സാധാരണക്കാരന്‍ ആയാലും നടന്‍ ആയാലും രാഷ്ട്രീയക്കാരനായാലും തന്റെ നിലപാട് ഒന്ന് തന്നെയാണ്. തന്റെ സുഹൃത്തായ ആ നടിയെക്കുറിച്ച് തനിക്ക് അഭിമാനമാണുള്ളത്.

സത്യം കാലം തെളിയിക്കും

സത്യം കാലം തെളിയിക്കും

അവര്‍ ധൈര്യത്തോടെ മുന്നോട്ട് നീങ്ങുന്നു എന്നത് കുറ്റക്കാരന്റെ തെറ്റിനെ ഇല്ലാതാക്കുന്നില്ല. ആരോപണവിധേയന്‍ കുറ്റക്കാരനാണെങ്കില്‍. സത്യമെന്തെന്ന് കാലം തെളിയിക്കും. എന്നാല്‍ കുറ്റവാളികളോട് ക്ഷമിക്കുന്ന നിയമസംവിധാനമാണ് നമ്മുടേത് എന്നത് സങ്കടകരമാണ്. ഈ സംവിധാനം മാറ്റുന്നതിനുള്ള ഇടപെടലുകളാണ് സോഷ്യല്‍ മീഡിയ വഴി നടത്തേണ്ടത്.

ഗൾഫിലെ നിയമം വരണം

ഗൾഫിലെ നിയമം വരണം

ഒരു സ്ത്രീയേയോ കുട്ടിയേയോ ആക്രമിക്കുന്നതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ വിറച്ച് പോകുന്ന തരത്തിലുള്ള നിയമമാണ് വേണ്ടത്. താന്‍ ഗള്‍ഫ് നാടുകളില്‍ ജനിച്ച് വളര്‍ന്നത് കൊണ്ട് തന്നെ എന്താണ് ഉദ്ദേശിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകും. അതുപോലെയാവണം നമ്മുടെ നാടുമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേ. ഡബ്ല്യൂസിസി പോലൊരു സംഘടന ഇനിയും സ്ത്രീകള്‍ക്ക് വേണ്ടി മുന്നേറ്റങ്ങള്‍ നടത്തട്ടേ.

ഡബ്ല്യൂസിസിക്ക് അഭിനന്ദനം

ഡബ്ല്യൂസിസിക്ക് അഭിനന്ദനം

ഡബ്ല്യൂസിസിയുടെ ഭാഗമായിരിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. നടി ആക്രമിക്കപ്പെട്ടപ്പോഴും ഡബ്ല്യസിസി രൂപീകരിക്കപ്പെട്ടപ്പോഴും താന്‍ നാട്ടിലുണ്ടിയിരുന്നില്ല എന്നത് കൊണ്ടാണ് സംഘടനയില്‍ അംഗമാകാതിരിക്കുന്നത്. താനുമായി ബന്ധപ്പെടാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റാര്‍ക്ക് വേണ്ടിയുമല്ല, തനിക്ക് വേണ്ടി മാത്രമേ സംസാരിക്കാനാവൂ.

പറഞ്ഞത് അനുഭവത്തിൽ നിന്ന്

പറഞ്ഞത് അനുഭവത്തിൽ നിന്ന്

ഒരു സ്ത്രീ ആക്രമിക്കപ്പെടുകയാണ് എങ്കില്‍ അതില്‍ ഒരു പങ്ക് അവള്‍ക്കുമുണ്ട് എന്ന തന്റെ പരാമര്‍ശനം തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. താന്‍ പറഞ്ഞത് മനസ്സിലായവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദിയും സ്‌നേഹവും എന്നാണ് മംമ്തയുടെ ഫേസ്ബുക്ക് പോസ്റ്റ്. റിമ കല്ലിങ്കലും ആഷിക് അബുവും അടക്കമുള്ളവര്‍ മംമ്തയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

മംമ്ത മോഹൻദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Actress Mamta Mohandas' facebook post about her controversial remark about women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X