കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ ഉത്തരവാദി അവര്‍ തന്നെ! ഭംഗി കുറഞ്ഞവര്‍ ഭാഗ്യവതികളെന്നും മംമ്ത

  • By Desk
Google Oneindia Malayalam News

മലയാളത്തിലെ പ്രമുഖ നടി ഓടുന്ന കാറില്‍ ആക്രമിക്കപ്പെട്ട പിന്നാലെ താരസംഘടനയിലെ നായികാ നായകന്‍മാര്‍ ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. നടിക്ക് പിന്തുണയുമായി ഡബ്ല്യുസിസിയെന്ന സംഘടന ഉറച്ചു നില്‍ക്കുമ്പോള്‍ കേസില്‍ കുറ്റാരോപിതനായ ദിലീപിനെ പിന്തുണയ്കാന്‍ താരസംഘടന എഎംഎംഎ മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ചയാണ് ഉണ്ടായത്.

ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട സംഭവവും അതിന് പിന്നാലെ താര സംഘടന എഎംഎംഎയുമായും ഉണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മംമ്താ മോഹന്‍ദാസ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമത എ​​എംഎംഎയെ കുറിച്ചും ആക്രമിക്കപ്പെട്ട നടിയേയും ഡബ്ല്യുസിസിയെ കുറിച്ചും പ്രതികരിച്ചത്.

ഡബ്ല്യുസിസി

ഡബ്ല്യുസിസി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയെ പിന്തുണയ്ക്കാതെ കുറ്റാരോപിതനൊപ്പം നിന്ന താരസംഘടന എഎംഎംഎയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് മഞ്ജുവാര്യര്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നടിമാരുടെ നേതൃത്വത്തില്‍ ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിച്ചത്. എന്നാല്‍ എഎംഎംഎയിലെ വളരെ ചുരുങ്ങിയ നടിമാര്‍ മാത്രമാണ് ഡബ്ല്യുസിസിയിലെ അംഗങ്ങള്‍.

നിലപാട്

നിലപാട്

നേരത്തേ തന്നെ ഡബ്ല്യുസിസിയുടെ അംഗമാകാന്‍ താത്പര്യമില്ലെന്ന നിലപാട് സ്വീകരിച്ചയാണ് നടി മംമ്ത മോഹന്‍ ദാസ്. ദിലീപ് വിഷയത്തില്‍ പ്രതികരിക്കാന്‍ അവര്‍ മുന്‍പ് തയ്യാറായിരുന്നില്ല. എന്തുകൊണ്ടാണ് ഡബ്ല്യുസിസിയുടെ ഭാഗമല്ലാത്തത് എന്ന ചോദ്യത്തിനാണ് തന്‍റെ നിലപാട് അവര്‍ വ്യക്തമാക്കിയത്.

താത്പര്യമില്ല

താത്പര്യമില്ല

സ്ത്രീകള്‍ മാത്രം അംഗങ്ങളായ ഒരു സംഘടന സിനിമയില്‍ ആവശ്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. നമ്മുടെ നിലപാടുകള്‍ തുറന്ന് പറയാന്‍ എന്തിനാണ് അത്തരമൊരു സംഘടന താന്‍ ഇവിടെ ഉണ്ടായിരുന്നപ്പോള്‍ അല്ല സംഘടന രൂപീകരിച്ചത്.
എന്നായിരുന്നു മംമ്തയുടെ പ്രതികരണം.

നേരത്തേ

നേരത്തേ

ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനും തമ്മിലുള്ള പ്രശ്നം നടി ആക്രമിക്കപ്പെട്ടതോടെ തുടങ്ങിയതല്ല. അത് കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ തുടങ്ങിയതാണ്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ മുന്‍പേ തന്നെ പറഞ്ഞ് പരിഹരിക്കേണ്ടതായിരുന്നു.

അറിവ്

അറിവ്

ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ച് അവരുടെ ചുറ്റുമുള്ളവര്‍ക്ക് അറിയാമായിരുന്നു. ഏത് വഷളന്‍ അവസ്ഥയിലേക്കാണ് അത് പൊയ്ക്കൊണ്ടിരിക്കുന്നതെന്നും ആളുകള്‍ക്ക് ബോധ്യമുണ്ടായിരുന്നു മമത പറഞ്ഞു.

എ​എംഎംഎ

എ​എംഎംഎ

2005-2006 സമയത്താണ് താന്‍ അവസാനമായി ഒരു എംഎംഎംഎയുടെ യോഗത്തില്‍ പങ്കെടുത്തത്. അതിന് ശേഷം താന്‍ ഒരു യോഗത്തിലും പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ സംഘടന സ്ത്രീകളുടെ പ്രശ്നപരിഹാരത്തിന് എത്രമാത്രം കാര്യക്ഷമമായി ഇടപെടുന്നുണ്ട് എന്നത് തനിക്ക് വ്യക്തമല്ല.

പ്രശ്നങ്ങള്‍

പ്രശ്നങ്ങള്‍

കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ താന്‍ തന്‍റേതായ പ്രശ്നങ്ങളിലായിരുന്നു, അതുകൊണ്ട് തന്നെ സിനിമയിലെ മറ്റ് പല കാര്യങ്ങളിലും കാര്യക്ഷമമായി ഇടപെടാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. താന്‍ ഇവിടെ വരും എന്‍റെ ജോലി ചെയ്ത് മടങ്ങും. അതായിരുന്നു എന്‍റെ രീതി. അത് തന്നെയാണ് നല്ലത് എന്നാണ് ഞാന്‍ കരുതുന്നതെന്നും മംമ്ത വ്യക്തമാക്കി.

തമാശ

തമാശ

മകളെ സംരക്ഷിക്കുന്നതിന് പകരം മകനെ സംരക്ഷിക്കുന്നു എന്നൊക്കെ വായിച്ചപ്പോള്‍ തമാശയാണ് തോന്നിയത്.. ഒന്നാമതി അത് പക്ഷപാതപരമാണ്. രണ്ടാമതായി വായിക്കുന്ന ഒരാളെ പ്രകോപ്പിക്കുന്ന തരത്തിലാണ്. കാരണം ആ എഴുത്ത് ഒരുകൂട്ടം പേരം ദേഷ്യം പിടിപ്പിക്കുന്നതും മറുവിഭാഗം ആളുകളെ സുഖിപ്പിക്കുന്നതുമാണ്.

നടിയും

നടിയും

മാധ്യമങ്ങളും വിഷയം ന്നനായി ഉപയോഗിക്കുന്നുണ്ട്. ഒരു നടിയും നടനും ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ സെന്‍സേഷ്ണലിസം അല്‍പം കൂടുമല്ലോ. ഇത് മലയാള സിനിമാ മേഖലയുടെ ഹൃദയം തുരക്കുന്നതിന് തുല്യമാണ്. ലിംഗത്തിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ അതിനെ പകുത്ത് മാറ്റുകയാണ്. അത് ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് നിരാശ ഉണ്ടാക്കുന്നതാണ് .

ഉത്തരവാദി

ഉത്തരവാദി

തന്‍റെ അഭിപ്രായത്തില്‍ ഒരു സ്ത്രീ എന്തേങ്കിലും പ്രശ്നങ്ങളില്‍ ചെന്ന് ചാടുന്നുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദി അവര്‍ തന്നെയാണ്. ലൈംഗികമായി ഒരാള്‍ ഒരു സ്ത്രീയെ അധിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ പോലും പുരുഷനെ ആ സ്ത്രീ അതേ രീതിയില്‍ ഏതെങ്കിലും സമയം എന്‍റെര്‍ടെയ്ന്‍ ചെയ്ത കൊണ്ടാകാം.

ബുദ്ധിമുട്ട്

ബുദ്ധിമുട്ട്

കാണാന്‍ ഭംഗിയുള്ള പെണ്‍കുട്ടികളാണ് കൂടുതലായും ആക്രമിക്കപ്പെടുന്നത്. ഭംഗിയുള്ള സെല്‍ഫ് അവെയ്ര്‍ ആയിട്ടുള്ള സ്വതന്ത്രയായ സ്ത്രീക്ക് അതിജീവിക്കാനും ശക്തമായി നിലകൊള്ളാനും ബുദ്ധിമുട്ടാാണ്.

ആവറേജ് ലുക്കിങ്ങ്

ആവറേജ് ലുക്കിങ്ങ്

അതേസമയം ആവറേജ് ലുക്കിങ്ങ് ഉള്ള സ്ത്രീകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. ജീവിത്തിലെ എല്ലാ കാര്യങ്ങളിലും ജോലി മേഖലയിലും റിലേഷന്‍ ഷിപ്പ് പ്രൊഫഷണിലുമെല്ലാം അവര്‍ക്ക് എല്ലാ കാര്യങ്ങളും എളുപ്പമാണ്. മംമ്ത അഭിമുഖത്തില്‍ പറഞ്ഞു.

English summary
Mamta Mohandas: I don’t think it requires a body like WCC to
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X