ക്യാന്‍സര്‍ രോഗം പിടിപ്പെട്ടെന്നു കരുതി തളരാന്‍ തന്നെ കിട്ടില്ലെന്ന് നടി മംമ്ത
കൊച്ചി: ക്യാന്‍സര്‍ എന്ന മാരക രോഗത്തോട് പൊരുതി ജീവിക്കുന്ന താരങ്ങളാണ് മംമ്ത മോഹന്‍ ദാസും, ഇന്നസെന്റും, ജിഷ്ണുവുമൊക്കെ. മനകരുത്തു കൊണ്ട് മാത്രം ജീവിതം ആഘോഷമാക്കി മാറ്റുന്ന താരങ്ങള്‍ എന്നു തന്നെ പറയാം. തനിക്ക് ക്യാന്‍സര്‍ എന്ന രോഗത്തെ ഭയമില്ലെന്നാണ് നടി മംമ്ത പറയുന്നത്.
വര്‍ഷങ്ങളായി മംമ്ത ക്യാന്‍സര്‍ ചികിത്സയിലാണ്. ഇതിനിടയില്‍ രോഗം ഭേദമായെന്ന് വാര്‍ത്ത വന്നെങ്കിലും വീണ്ടും രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. സിനിമകളില്‍ നിന്ന് ഇടവേളയെടുത്താണ് മംമ്ത ക്യാന്‍സര്‍ ചികിത്സ നടത്തുന്നത്.

ക്യാന്‍സറിനെ എന്തിനു ഭയക്കണം
തനിക്ക് ക്യാന്‍സറിനെ പേടിയില്ലെന്ന് തെളിയിച്ച താരമാണ് മംമ്ത മോഹന്‍ദാസ്. സിനിമകളില്‍ നിന്ന് ഇടവേളയെടുത്താണ് മംമ്ത ക്യാന്‍സര്‍ ചികിത്സ നടത്തുന്നത്. രോഗം തളര്‍ത്താത്ത മനസുമായി ജീവിക്കുകയാണ് മംമ്ത.

ഭീതി ആദ്യം മാറണം
രോഗബാധിതയായിട്ടും സിനിമയില്‍ ഉള്‍പ്പടെ സജീവമാവുവകയും രോഗം തളര്‍ത്താത്ത മനസുമായി ജീവിയ്ക്കുകയും ചെയ്യുന്ന മംമ്ത ഒട്ടേറെ രോഗികള്‍ക്ക് പുത്തന്‍ പ്രതീക്ഷയാണ്. രോഗത്തെക്കുറിച്ച് അറിയുമ്പോഴുണ്ടാകുന്ന ഭീതിയാണ് ആദ്യം മാറേണ്ടതെന്ന് മംമ്ത പറയുന്നു.

ഇപ്പോഴത്തെ ലക്ഷ്യം
രോഗിയെന്ന ചിന്തമാറ്റി ആഘോഷത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ കഴിയണം. ഇതാണ് തന്റെ ഇപ്പോഴത്തെ ചിന്തയെന്നും താരം പറയുന്നു.

തളരില്ല
ക്യാന്‍സര്‍ രോഗം പിടിപ്പെട്ടെന്ന് കരുതി തളരാന്‍ തന്നെ കിട്ടില്ലെന്നും മംമ്ത പറയുന്നു. ജീവിതത്തില്‍ എല്ലാവര്‍ക്കും ആദ്യം വേണ്ടത് ജീവിക്കാനുള്ള ആഗ്രഹമാണെന്നും താരം പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications