കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയോ നിതീഷോ പ്രധാനമന്ത്രിയാകും, കോണ്‍ഗ്രസ് പഞ്ചാബിലും രാജസ്ഥാനിലുമൊതുങ്ങും: പിള്ളയുടെ പ്രവചനങ്ങള്‍

Google Oneindia Malayalam News

കോഴിക്കോട്: അടുത്ത തെരഞ്ഞെടുപ്പില്‍ പ്രാദേശികകക്ഷി നേതാവ് പ്രധാനമന്ത്രിയായി വരാനാണ് സാധ്യതയെന്ന് കേരള കോഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. സിപിഎമ്മിന്റെ ഹൈദരബാദ് പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊണ്ട തീരുമാനം ഇന്ത്യയിലെ ജനങ്ങളാകെ ആഗ്രഹിക്കുതാണെന്നും ഇതില്‍ താന്‍ ഏറെ സന്തുഷ്ടനാണെും പിള്ള പറഞ്ഞു. പാര്‍ട്ടി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിള്ള.

മോദിയുടെ ഹിറ്റ്‌ലര്‍ ഭരണം അവസാനിപ്പിക്കാന്‍ എല്ലാവരും ഒന്നിച്ചണിനിരക്കണം. ബിജെപിക്കെതിരെ ഒറ്റ ശബ്ദമേ ഉണ്ടാകാവൂ. അതിനുള്ള സാഹചര്യമാണ് സിപിഎം തീരുമാനത്തിലൂടെ ഉണ്ടായിരിക്കുന്നത്. ആര് നേതാവ് എന്നതല്ല പ്രശ്‌നം. അതേസമയം, കോണ്‍ഗ്രസിന് സാധ്യത കാണുന്നില്ല. മമതാ ബാനര്‍ജിയോ നിതീഷ് കുമാറോ തുടങ്ങിയ നേതാക്കളാകും പ്രധാനമന്ത്രിയായി വരിക. കോണ്‍ഗ്രസിന് പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേ സാധ്യത കാണുന്നുള്ളൂ.

balakrishna-pillai

എട്ടു വയസുകാരിയെ ബലാല്‍സംഘം ചെയ്തു കൊന്ന കേസിനെ ശരിയെന്നു പറയുന്നവരും പ്രതിസ്ഥാനത്തുള്ളവരും ഭരണ കക്ഷിയിലുള്ളവരാണ്. എക്യരാഷ്ട്ര സഭ പോലും ഈ കൊലയെ അപലപിച്ചു. ഒരു പ്രധാനമന്ത്രിക്കു പോലും കിട്ടാത്ത പ്രതിഷേധമാണ് മോദിക്ക് വിദേശങ്ങളില്‍ കിട്ടുന്നുത്. മാലി ദ്വീപു പോലും ഇന്ത്യക്കെതിരായിരിക്കയാണ്. വിദേശ സുഹൃത്തുക്കളെ മുഴുവന്‍ ഇല്ലാതാക്കിയ ഭരണമാണ് മോദിയുടെത്. തൊഴില്‍ സുരക്ഷിതത്വവും സബ്‌സിഡികളും ഇല്ലാതാക്കിയ മോദി മോട്ടോര്‍ വാഹന നികുതിയും കേന്ദ്രത്തിന്റെ വരുതിയില്‍ കൊണ്ടുവരാന്‍ പോകുകയാണ്. കേരളം പോലെയുള്ള സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണിതുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പി.വി.നവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ജന. സെക്രട്ടറിമാരായ സി. വേണുഗോപാലന്‍ നായര്‍, നജീം പാലക്കണ്ടി, സംസ്ഥാന കമ്മിറ്റി അംഗം ലതീഫ് കുറുങ്ങോട്ട്, കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.പി.ഗോപാലകൃഷ്ണന്‍, വനിതാ കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. പി.ടി.സാബിറ, ജോളി കോടഞ്ചേരി, കെ.ഷാജില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജന.സെക്രട്ടറി ഫിറോസ് പുളിക്കല്‍ സ്വാഗതവും ട്രഷറര്‍ സത്യേന്ദ്രന്‍ എടക്കൊടി നന്ദിയും പറഞ്ഞു.

English summary
Mamtha or Nithish will become the prime minister says R Balakrishna pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X