കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തങ്ങന്‍മാര്‍ വരെ മേക്കപ്പിട്ടു; മാമുക്കോയ തുറന്നടിക്കുന്നു, അങ്ങനെയൊരു തല്ലിപ്പൊളി മതത്തില്‍ താനില്ല

തങ്ങന്‍മാര്‍ വരെ മേക്കപ്പിട്ടു; മാമുക്കോയ തുറന്നടിക്കുന്നു, അങ്ങനെയൊരു തല്ലിപ്പൊളി മതത്തില്‍ താനില്ല

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: രാജ്യത്ത് അതേവഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ വാദത്തെ കുറിച്ച് തുറന്നടിക്കുകയാണ് നടന്‍ മാമുക്കോയ. അപ്പോള്‍ അദ്ദേഹം മുസ്ലിം സമുദായത്തിലെ ചില കാര്യങ്ങളില്‍ തന്റെ നിലപാടുകള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ഹറാമും ഹലാലും തീരുമാനിക്കുന്നത് ആരാണെന്ന് ചോദികുന്ന മാമുക്കോയ ആശയങ്ങളെ അതേ രീതിയില്‍ പ്രതികരിക്കാന്‍ കഴിയാത്തവരാണ് ഉന്‍മൂലനത്തിന്റെ പാത സ്വീകരിക്കുന്നതെന്നും പറയുന്നു.

കോളിളക്കം സൃഷ്ടിച്ച ചേകന്നൂര്‍ മൗലവി വധം, എപി വിഭാഗം സുന്നി നേതൃത്വങ്ങളുടെ കൈവശമുണ്ടെന്ന് പറയുന്ന പ്രവാചക തിരുകേശം, പഴയ കാലത്ത് മുസ്ലിം പണ്ഡിതന്‍മാര്‍ പറഞ്ഞിരുന്ന ചില വിവാദ കാര്യങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം തുറന്നുപറയുന്നു. സമകാലിക മലയാളത്തിന്റെ ഒരു പരിപാടിയിലാണ് മാമുക്കോയ നിലപാടുകള്‍ വ്യക്തമാക്കിയത്.

വര്‍ഗീയ വാദം

വര്‍ഗീയ വാദം

വര്‍ഗീയ വാദം പറഞ്ഞുനടന്നവര്‍ ഇപ്പോള്‍ ഐക്യത്തെ പറ്റി പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഐക്യത്തെ കുറിച്ച് മുമ്പ് നാടകം കളിച്ച ഞങ്ങളെ എതിര്‍ത്തവരാണ് ഇപ്പോള്‍ ഐക്യം പ്രസംഗിക്കുന്നതെന്നും മാമുക്കോയ പറയുന്നു.

നിലപാട് മാറ്റത്തിന് കാരണം

നിലപാട് മാറ്റത്തിന് കാരണം

ഇപ്പോള്‍ ഉണ്ടായ നിലപാട് മാറ്റത്തിന് കാരണം ആര്‍ക്കും ഒരഭിപ്രായവും പറയാന്‍ സാധിക്കാത്ത കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങളെന്നെ വകവരുത്തുന്ന കാലമാണിതെന്നും മാമുക്കോയ വിശദീകരിച്ചു.

ഭരണകൂടത്തിനെതിരേ സംസാരിക്കുന്നവര്‍

ഭരണകൂടത്തിനെതിരേ സംസാരിക്കുന്നവര്‍

ഇപ്പോള്‍ ഭരണകൂടത്തിനെതിരേ സംസാരിക്കുന്നവരെയാണ് ഇല്ലാതാക്കുന്നത്. മുമ്പ് മതത്തിനെതിരേ പറയുന്നവരെ ആയിരുന്നു. ചേകന്നൂര്‍ മൗലവിയെ കൊന്നത് അങ്ങനെയാണെന്നും മാമുക്കോയ പറഞ്ഞു.

ചേകന്നൂര്‍ മൗലവി

ചേകന്നൂര്‍ മൗലവി

ചേകന്നൂര്‍ മൗലവി ആരെയും ഉപദ്രവിച്ചിട്ടില്ല. ആരെയും കൊന്നിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ കൊന്നു. അദ്ദേഹം തന്റെ ആശയം പ്രചരിപ്പിച്ചു. ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. പക്ഷേ, അയാളെ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും മാമുക്കോയ പറഞ്ഞു.

പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു

പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു

ഇന്ന് കാര്യങ്ങള്‍ അതിനേക്കാള്‍ ശക്തമാണ്. എന്റെ അഭിപ്രായം എനിക്ക് തുറന്നുപറയാന്‍ പറ്റുന്നില്ല. അങ്ങനെ പറഞതിനാണ് നിലമ്പൂര്‍ ആയിശയും വിപി സുഹറയുമെല്ലാം കുടുംബത്തിലും സമുദായത്തിലും ഒരുപാട് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്.

മുഹമ്മദ് നബിയുടെ മുടി

മുഹമ്മദ് നബിയുടെ മുടി

മുഹമ്മദ് നബിയുടെ മുടി എന്നു പറഞ്ഞ് നടക്കുന്നതിന് പിന്നില്‍ ഒരുപാട് ആളുകളുണ്ട്. മുടി മുക്കിയ വെള്ളം കുടിച്ചാല്‍ അസുഖം മാറുമെന്നാ പറയുന്നത്. എന്നാല്‍ അതിനെ എതിര്‍ക്കുന്നവര്‍ അതിന്റെ പത്തിലൊന്ന് വരില്ല.

ആ മതത്തില്‍ ഞാനില്ല

ആ മതത്തില്‍ ഞാനില്ല

ഇവിടെയൊക്കെ ആരാണ് ജയിക്കുന്നത്. ജയവും പരാജയവുമല്ല നോക്കേണ്ടത്. എനിക്ക് എന്റെ അഭിപ്രായം തുറന്നുപറയാനുള്ള സാഹചര്യമുണ്ടാകണം. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ലെന്നും മാമുക്കോയ പറഞ്ഞു.

എന്റേതായ അഭിപ്രായം

എന്റേതായ അഭിപ്രായം

അഭിപ്രായം തുറന്നുപറയാന്‍ പറ്റണം. അതിന് പറ്റാത്ത മതത്തില്‍ താനില്ല. അങ്ങനെയൊരു തല്ലിപ്പൊളി മതത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എനിക്ക് എന്റേതായ അഭിപ്രായമുണ്ട്. ഞാനും എന്നെ സൃഷ്ടിച്ചവനുമായുള്ള ബന്ധം മാത്രമാണ് എന്റെ വിശ്വാസമെന്നും മാമുക്കോയ പറഞ്ഞു.

ചിലത് ഹറാമാണ്

ചിലത് ഹറാമാണ്

ചിലത് ഹറാമാണ്, ചിലത് ഹറാമല്ല എന്നൊക്കെ തീരുമാനിക്കുന്നത് ആരാണ്. പണ്ട് മൈക്ക് ഉപയോഗിക്കുന്നത് ഹറാമായിരുന്നു. ഇപ്പോഴും അതിനെ എതിര്‍ക്കുന്നവരുണ്ട്. ഫോട്ടോ എടുക്കല്‍ ഹറാമായിരുന്നു. ഓട്ടോമാറ്റിക്കായി പലതും ഹലാലായെന്നും മാമുക്കോയ പരിഹസിച്ചു.

തങ്ങന്‍മാര്‍ മേക്കപ്പ് ഇട്ടു

തങ്ങന്‍മാര്‍ മേക്കപ്പ് ഇട്ടു

ഹജ്ജിന് പോണെങ്കില്‍ പാസ്‌പോര്‍ട്ട് വേണം. പാസ്‌പോര്‍ട്ടിന് ഫോട്ടോ വേണം. അപ്പൊ ഫോട്ടോ ഹലാലായി. ഇപ്പോള്‍ വലിയ തങ്ങന്‍മാര്‍ മേക്കപ്പ് ഇട്ടാണ് ടിവില്‍ വന്നിരിക്കുന്നതെന്നും മാമുക്കോയ പറഞ്ഞു.

വിയോജിക്കാം

വിയോജിക്കാം

ഞാന്‍ പറയുന്നത് എന്റെ അഭിപ്രായമാണ്. അത് നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ എന്നെ വകവരുത്തുന്നിടത്തേക്ക് നിങ്ങളെത്തരുത്. ആശയപരമായി വിയോജിക്കാമെന്നും മാമുക്കോയ അഭിപ്പായപ്പെട്ടു.

ജീവന്‍ പോകുന്നവരെ അടിക്കുന്നു

ജീവന്‍ പോകുന്നവരെ അടിക്കുന്നു

മുസ്ലിംകളായതിന്റെ പേരില്‍ തച്ചുകൊല്ലുകയാണ്. ജീവന്‍ പോകുന്നവരെ അടിക്കുന്നു. അവിടെയൊന്നും കാര്യമായ പ്രതികരണങ്ങളുണ്ടാകുന്നില്ല. ഗൗരി ലങ്കേഷിനെ കൊന്നവരെ പിടിക്കാനായില്ല. വലിയ പുരോഗമന വാദികള്‍ എന്ന് പറയുന്ന പാര്‍ട്ടികള്‍ തന്നെ ഒരുപാട് പേരെ നിശബ്ദരാക്കിയെന്നും മാമുക്കോയ പറഞ്ഞു.

English summary
Mamukkoya attack Religious and Political Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X