മാമുക്കോയ 'കൈയ്യേറിയോ'...? കോര്പ്പറേഷന്, വഴി പൊളിച്ചു മാറ്റി; പൊട്ടിത്തെറിച്ച് താരം
ഒക്ടോബര്‍ 27 ന് രാവിലെയാണ് കോര്പ്പറേഷന് അധികൃതര്‍ എത്തി റോഡ് പൊളിച്ചത്. മുന്‍കൂട്ടി നോട്ടീസ് ഒന്നും നല്‍കാതെ ആയിരുന്നു ഇത്
കോഴിക്കോട്: ഭൂമി കൈയ്യേറ്റത്തിന്റെ പേരില്‍ സിനിമ താരങ്ങള്‍ക്കെതിരെ പലപ്പോഴും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കോഴിക്കോട് സംഭവിച്ച കാര്യം ഇത്തിരി വ്യത്യസ്തമാണ്. അധികം വിവാദങ്ങള്‍ക്കൊന്നും ഇടകൊടുക്കാത്ത മാമുക്കോയയ്ക്കെതിരെയാണ് നടപടി.
മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് കോര്പ്പറേഷന് പൊളിച്ചു നീക്കുകയായിരുന്നു. അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്ന് കോര്പ്പറേഷന് പറയുന്നു.
എന്നാല്‍ താന്‍ ഒരു കൈയ്യേറ്റവും നടത്തിയിട്ടില്ലെന്നാണ് മാമുക്കോയ പറയുന്നത്. കോര്‍പ്പറേഷന്റെ നടപടിയോട് ശക്തമായാണ് മാമുക്കോയ പ്രതികരിച്ചത്.

വഴി പൊളിച്ചു
മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് സ്ലാബ് ആണ് ഇപ്പോള്‍ കോര്പ്പറേഷന് അധികൃതര്‍ പൊളിച്ചുനീക്കിയത്. ഒക്ടോബര്‍ 27 ന് രാവിലെയാണ് സംഭവം.

കൈയ്യേറ്റം
റോഡ് കൈയ്യേറിയുള്ള നിര്‍മാണങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി എന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. റോഡ് വീതികൂട്ടലിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

കൈയ്യേറിയിട്ടില്ല
താന്‍ ഒരു കൈയ്യേറ്റവും നടത്തിയിട്ടില്ലെന്നാണ് മാമുക്കോയ വ്യക്തമാക്കുന്നത്. സ്ലാബ് പൊളിച്ചതിലല്ല അദ്ദേഹത്തിന്റെ രോഷം, ഇങ്ങനെ ഒരു കാര്യം ചെയ്യുന്നതിന് കോര്പ്പറേഷന് നോട്ടീസ് പോലും നല്‍കിയിരുന്നില്ല എന്നതിലാണ്.

നടപടി
നോട്ടീസ് പോലും നല്‍കാതെ വീട്ടിലേക്കുള്ള വഴി പൊളിച്ചു മാറ്റിയതില്‍ കടുത്ത അമര്‍ഷമുണ്ട് മാമുക്കോയക്ക്. എന്നാല്‍ ഈ വിഷയത്തില്‍ കോര്‍പ്പറേഷനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

സമീപവാസികള്‍ക്കും
മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി പൊളിച്ച് മാറ്റിയത് മാത്രമല്ല പ്രശ്നം. സമീപത്തെ പല വ്യാപാര സ്ഥാപനങ്ങളും ഇത്തരത്തില്‍ പൊളിച്ച് മാറ്റിയിട്ടുണ്ട്. നാട്ടുകാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടും കാര്യമൊന്നും ഉണ്ടായില്ല.

വീതികൂട്ടല്‍
മീഞ്ചന്ത മുതല്‍ ബേപ്പൂര്‍ വരെയുള്ള ആറ് കിലോമീറ്റര്‍ റോഡ് വീതി കൂട്ടല്‍ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതില്‍ ഒരു അപാകവും ഇല്ലെന്ന് കോര്പ്പറേഷന് വ്യക്തമാക്കുന്നു. എല്ലാം നിയമ പ്രകാരമാണ് ചെയ്തതെന്നും കോര്പ്പറേഷന് അധികൃതര്‍ വ്യക്തമാക്കി.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications