കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാമുക്കോയ 'കൈയ്യേറിയോ'...? കോര്‍പ്പറേഷന്‍, വഴി പൊളിച്ചു മാറ്റി; പൊട്ടിത്തെറിച്ച് താരം

ഒക്ടോബര്‍ 27 ന് രാവിലെയാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തി റോഡ് പൊളിച്ചത്. മുന്‍കൂട്ടി നോട്ടീസ് ഒന്നും നല്‍കാതെ ആയിരുന്നു ഇത്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഭൂമി കൈയ്യേറ്റത്തിന്റെ പേരില്‍ സിനിമ താരങ്ങള്‍ക്കെതിരെ പലപ്പോഴും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കോഴിക്കോട് സംഭവിച്ച കാര്യം ഇത്തിരി വ്യത്യസ്തമാണ്. അധികം വിവാദങ്ങള്‍ക്കൊന്നും ഇടകൊടുക്കാത്ത മാമുക്കോയയ്‌ക്കെതിരെയാണ് നടപടി.

മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കുകയായിരുന്നു. അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്ന് കോര്‍പ്പറേഷന്‍ പറയുന്നു.

എന്നാല്‍ താന്‍ ഒരു കൈയ്യേറ്റവും നടത്തിയിട്ടില്ലെന്നാണ് മാമുക്കോയ പറയുന്നത്. കോര്‍പ്പറേഷന്റെ നടപടിയോട് ശക്തമായാണ് മാമുക്കോയ പ്രതികരിച്ചത്.

വഴി പൊളിച്ചു

വഴി പൊളിച്ചു

മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് സ്ലാബ് ആണ് ഇപ്പോള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചുനീക്കിയത്. ഒക്ടോബര്‍ 27 ന് രാവിലെയാണ് സംഭവം.

കൈയ്യേറ്റം

കൈയ്യേറ്റം

റോഡ് കൈയ്യേറിയുള്ള നിര്‍മാണങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി എന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. റോഡ് വീതികൂട്ടലിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

കൈയ്യേറിയിട്ടില്ല

കൈയ്യേറിയിട്ടില്ല

താന്‍ ഒരു കൈയ്യേറ്റവും നടത്തിയിട്ടില്ലെന്നാണ് മാമുക്കോയ വ്യക്തമാക്കുന്നത്. സ്ലാബ് പൊളിച്ചതിലല്ല അദ്ദേഹത്തിന്റെ രോഷം, ഇങ്ങനെ ഒരു കാര്യം ചെയ്യുന്നതിന് കോര്‍പ്പറേഷന്‍ നോട്ടീസ് പോലും നല്‍കിയിരുന്നില്ല എന്നതിലാണ്.

നടപടി

നടപടി

നോട്ടീസ് പോലും നല്‍കാതെ വീട്ടിലേക്കുള്ള വഴി പൊളിച്ചു മാറ്റിയതില്‍ കടുത്ത അമര്‍ഷമുണ്ട് മാമുക്കോയക്ക്. എന്നാല്‍ ഈ വിഷയത്തില്‍ കോര്‍പ്പറേഷനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

സമീപവാസികള്‍ക്കും

സമീപവാസികള്‍ക്കും

മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി പൊളിച്ച് മാറ്റിയത് മാത്രമല്ല പ്രശ്‌നം. സമീപത്തെ പല വ്യാപാര സ്ഥാപനങ്ങളും ഇത്തരത്തില്‍ പൊളിച്ച് മാറ്റിയിട്ടുണ്ട്. നാട്ടുകാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടും കാര്യമൊന്നും ഉണ്ടായില്ല.

 വീതികൂട്ടല്‍

വീതികൂട്ടല്‍

മീഞ്ചന്ത മുതല്‍ ബേപ്പൂര്‍ വരെയുള്ള ആറ് കിലോമീറ്റര്‍ റോഡ് വീതി കൂട്ടല്‍ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതില്‍ ഒരു അപാകവും ഇല്ലെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നു. എല്ലാം നിയമ പ്രകാരമാണ് ചെയ്തതെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

English summary
Road to Mamukkoya's house evicted by Kozhikode Corporation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X