മോദിക്കു ചുറ്റും വിഷ ഗ്രൂപ്പുകള്‍,കഴിവുള്ള ആളുകള്‍ മുന്നോട്ട് വരട്ടെ, ഭരിക്കട്ടെയെന്ന് മാമുക്കോയ
രാഷ്ട്രീയ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങള്‍ മുഖം നോക്കാതെ തുറന്നടിക്കുന്ന വ്യക്തിയാണ് സിനിമാതാരം മാമുക്കോയ. ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെക്കുറിച്ചു തന്റെ അഭിപ്രായങ്ങള്‍ മാമുക്കോയ വ്യക്തമാക്കാറുണ്ട്. കോഴിക്കോട്ടെ സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറ സാന്നിധ്യമായ മാമുക്കോയയ്ക്ക് രാഷ്ട്രീയ നേതാക്കന്‍മാരോട് ചിലത് പറയാനുണ്ട്.
കഴിവുള്ള നേതാക്കന്മാരെയാണ് ഇപ്പോള്‍ ആവശ്യം, കഴിവുള്ളവര്‍ ഭരണത്തിലിരിക്കട്ടെയെന്നാണ് മാമുക്കോയ പറയുന്നത്. ഈ തിരഞ്ഞെടുപ്പു കാലത്ത് പാര്‍ട്ടിക്കാരോടും സ്ഥാനാര്‍ത്ഥികളോടും മാമുക്കോയ പറയുന്നതിങ്ങനെ. തിരഞ്ഞെടുപ്പിനോടോ വോട്ടു ചെയ്യുന്നതിനോടോ സത്യത്തില്‍ ഒരു താല്‍പര്യവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മാമുക്കോയ തന്റെ നിലപാട് വ്യക്തമാക്കിയത്.

സ്ത്രീകള്‍ക്കു വേണ്ടി
സ്ത്രീകള്‍ക്ക് അവകാശങ്ങളും, സംരക്ഷണങ്ങളും നല്‍കുന്നതിനെ പിന്തുണയ്ക്കുന്നു. സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്നും മാമുക്കോയ പറയുന്നു. സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിക്കുന്നില്ല.

ഒരു ശപ്പന്‍ ഭരിക്കുന്നത് ഇഷ്ടമല്ല
ഒരു ശപ്പന്‍ തന്നെ ഭരിക്കുന്നത് ഇഷ്ടമല്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് മാമുക്കോയ. കഴിവുള്ള നേതാക്കന്മാരെയാണ് ഇപ്പോള്‍ ആവശ്യം, കഴിവുള്ളവര്‍ ഭരണത്തിലിരിക്കട്ടെയെന്നാണ് മാമുക്കോയ പറയുന്നത്.

വോട്ട് ചെയ്യാന്‍ താല്‍പര്യമില്ല
തിരഞ്ഞെടുപ്പിനോടോ വോട്ടു ചെയ്യുന്നതിനോടോ സത്യത്തില്‍ ഒരു താല്‍പര്യവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. കോഴിക്കോട് നഗരത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. ഒരു കൊല്ലം കൊണ്ട് ഒരു പ്രശ്‌നമെങ്കിലും പരിഹരിക്കാന്‍ കഴിഞ്ഞെങ്കില്‍ നല്ലതായിരുന്നു.

മോദിയെ പിന്തുണച്ച മാമുക്കോയ
മുന്‍പ് മോദിയെ പിന്തുണച്ചു കൊണ്ട് മാമുക്കോയ രംഗത്തുവന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ജനങ്ങള്‍ മോദിക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ മാമുക്കോയ പറയുന്നതിങ്ങനെ. മോദിയല്ല ഇപ്പോഴത്തെ പ്രശ്‌നം, മോദിക്കു ചുറ്റും വിഷ ഗ്രൂപ്പുകളാണെന്നാണ് മാമുക്കോയ പറയുന്നത്. ശിവസേനയുടെയൊക്കെ വാക്കുകള്‍ കേട്ട് പലതും ചെയ്യാന്‍ മോദി നിര്‍ബന്ധിതനാകുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications