പെണ്‍വാണിഭം ഭയന്ന് ഭാര്യയെയും മകളെയും ഉപേക്ഷിച്ചു
ആലപ്പുഴ: പെണ്‍വാണിഭത്തെ ഭയന്ന് യുവാവ് ഭാര്യയെയും പെണ്‍കുഞ്ഞിനെയും ഉപേക്ഷിച്ചതായി പരാതി. തന്നെയും കുഞ്ഞിനെയും ഭര്‍ത്താവ് ഉപേക്ഷിച്ചെന്ന് കാട്ടി യുവതി വനിത കമ്മീഷനെ സമീപിച്ചു. വര്‍ധിച്ചുവരുന്ന പെണ്‍വാണിഭം, ബലാത്സംഗം എന്നിവ ഭയന്നാണ് യുവാവ് കുഞ്ഞിനെയും ഭാര്യയെയും ഉപേക്ഷിച്ചത്.
ഒന്നര വയസുള്ള പെണ്‍കുഞ്ഞുമായാണ് യുവതി വനിത കമ്മീഷനില്‍ എത്തിയത്. പ്രസവശേഷം തന്നെയും കുഞ്ഞിനെയും കാണാന്‍ പോലും ഭര്‍ത്താവ് എത്തിയില്ലെന്നും യുവതി. വീട്ടിലേക്ക് കൊണ്ട് പോകാന്‍ ഭര്‍തൃവീട്ടുകാര്‍ തയ്യാറായില്ലെന്നും യുവതി വനിതകമ്മീഷനോട് പറഞ്ഞു. പെണ്‍വാണിഭം ഭയന്നാണ് ഭര്‍ത്താവ് തങ്ങളെ ഉപേക്ഷിച്ചതെന്ന് യുവതി ആവര്‍ത്തിച്ചു.

വനിത കമ്മീഷന്‍ അംഗം ഡോ ജെ പ്രമീള ദേവിയാണ് കേസ് പരിഗണിച്ചത്. യുവതിയെയും ഭര്‍ത്താവിനെയും കൗണ്‍സിലിങ്ങിന് അയക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അച്ഛന് സുഖമില്ലെന്നും മറ്റും പറഞ്ഞ് യുവാവ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. എന്നാല്‍ ഉടന്‍ തന്നെ കൗണ്‍സിലിങ് നല്‍കാനുളള ക്രമീകരണം വനിത കമ്മീഷന്‍ ഒരുക്കുകയായിരുന്നു.












Click it and Unblock the Notifications