സ്‌കൂളുകളില്‍ ഒളിച്ചിരുന്ന് കുട്ടികളെ ഉപദ്രവിക്കുന്ന യുവാവ് പിടിയില്‍,കൈയിലിരിപ്പ് കേട്ടാല്‍ ഞെട്ടും
കൊച്ചി: പലതരത്തിലുള്ള പീഡനങ്ങളും കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് ഒരു രോഗമായി മാറ്റുന്നവരുമുണ്ട്. ഇങ്ങനെ ഒരാള്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് പോലീസ് പിടിയിലായി. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഒളിച്ചിരുന്ന് കുട്ടികളെ ഉപദ്രവിക്കുന്ന കാലടി സ്വദേശി ഗോപുവിനെയാണ് പോലീസ് പിടികൂടിയത്.
സ്‌കൂളുകളിലെ ചെറിയ കുട്ടികളെയാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ട് ഉപദ്രവിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ, സ്‌കൂളില്‍ ആളില്ലാത്ത സമയം നോക്കി ശുചിമുറിയിലും മറ്റും ഒളിച്ചിരുന്നു കുട്ടികളെ ഉപദ്രവിക്കും.

കൂടുതലായും കുട്ടികളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കുട്ടികള്‍ ബഹളം വയ്ക്കുമ്പോള്‍ ഓടി ബൈക്കു ഉപയോഗിച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇതുമയി ബന്ധപ്പെട്ട് ഒട്ടേറെ പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ടു നിന്ന് പ്രതിയെ പിടികൂടിയത്. ഇയാളെ സ്‌കൂളില്‍ കൊണ്ട് വന്ന് തെളിവെടുപ്പു നടത്തി.












Click it and Unblock the Notifications