ഭിക്ഷാടന മാഫിയ: കരാറുകാരനായ മകന്‍ അമ്മയെ പിച്ചയെടുപ്പിയ്ക്കുന്നു
പഴയങ്ങാടി: കേരളത്തില്‍ തഴച്ച് വളരുന്ന ഭിക്ഷാടന മാഫിയയെപ്പറ്റിയുള്ള വാര്‍ത്തകള്‍ പലതവണ വന്നിട്ടുള്ളതാണ്. ഭിക്ഷാടന മാഫിയയെ നിയന്ത്രിയ്ക്കുന്നതും വേണ്ട ആളുകളെ എത്തിയ്ക്കുന്നതുമൊക്കെ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഭിക്ഷാടന മാഫിയ വന്‍തുക കൊയ്യുന്ന കേരളത്തില്‍ കരാറുകാരായ മകന്‍ ഭിക്ഷയെടുപ്പിയ്ക്കുന്നത് വൃദ്ധയായ സ്വന്തം അമ്മയെ കൊണ്ട്. പുതിയങ്ങാടിയിലാണ് സംഭവം.
തൊഴിലെടുത്ത് അമ്മയെ പോറ്റേണ്ട മകനാണ് അമ്മയെ കൊണ്ട് ഭിക്ഷയെടുപ്പിയ്ക്കുകയും ആ പണം കൊണ്ട് ജീവിയ്ക്കുകയും ചെയ്യുന്നത്. ആന്ധ്ര സ്വദേശിനിയായ ഗംഗുലമ്മയ്ക്കാണ് ഈ ദുര്‍വിധി. അമ്മയെ കേരളത്തിലേയ്ക്ക് കൊണ്ട് വന്ന മകന്‍ ഭിക്ഷയെടുക്കാന്‍ ഉപയോഗിയ്ക്കുകയായിരുന്നു.

താവം റെയില്‍വേ സ്‌റ്റേഷനിലാണ് ഈ അമ്മ ഭിക്ഷയാചിയ്ക്കുന്നത്. റെയില്‍വേസ്‌റ്റേഷനില്‍ വെള്ളവും ഭക്ഷണവുമില്ലാതെ മണിയ്ക്കൂറുകളോളം യാത്രക്കാര്‍ക്ക് മുന്നില്‍ കൈനീട്ടി നില്‍ക്കും ഗംഗുലമ്മ. വൈകുന്നേരമാകുന്നതോടെ അമ്മയില്‍ നിന്ന് പണം വാങ്ങാന്‍ മകന്‍ എത്തും.
വൃദ്ധയായ ഗംഗുലമ്മ ഏറെ പ്രയാസപ്പെട്ടാണ് ഭിക്ഷയെടുക്കുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും അമ്മയെ നാട്ടിലേയ്ക്ക് അയക്കാന്‍ മകനോട് ആവശ്യപ്പെടുകയും ചെയ്തു .












Click it and Unblock the Notifications