കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപനുവേണ്ടി വാദിച്ച് വെട്ടിലായി; കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസെടുത്ത് വിട്ടു

Google Oneindia Malayalam News

കോഴിക്കോട്: മദ്യപനെ അനുകൂലിച്ചാണ് യുവാവ് രംഗത്തെത്തിയത്. അത് പൊലീസിനെതിരെ തട്ടിക്കയറലും ചീത്തവിളിയും കൂടിയായപ്പോള്‍ പണിയായി. ഒടുക്കം പൊലീസും നാട്ടുകാരും ചേര്‍ന്നു തൂക്കി വണ്ടിയില്‍ കയറ്റി. കഴിഞ്ഞ ദിവസം രാത്രി പാളയം ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം. എകരൂല്‍ ഉണ്ണികുളം കേളോത്ത് പറമ്പില്‍ പി. നദീര്‍ (28) ആണ് വെട്ടിലായത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പാളയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരാള്‍ പരസ്യമായി മദ്യപിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു പൊലീസ്. ഈ സമയം അവിടേക്കുവന്ന നദീര്‍ മദ്യപനുവേണ്ടി വാദിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നോക്കിനില്‍ക്കെ ഇയാള്‍ പൊലീസിനെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തു. ഇതെല്ലാം പൊലീസ് വീഡിയൊയില്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു.

crowd

എന്നാല്‍, നാട്ടുകാര്‍ എതിരായതോടെ യുവാവ് ഒറ്റപ്പെട്ടു. വെള്ളംകുടിക്കുന്നയാളെ പൊലീസ് പിടിച്ചു തള്ളുകയായിരുന്നെന്നും കക്ഷി നിരപരാധിയാണെന്നും യുവാവ് വാദിച്ചു. ഇതിനിടെ മദ്യപന്‍ പൊലീസിനെ അസഭ്യം പറയാന്‍ തുടങ്ങിയതോടെ രംഗം കൂടുതല്‍ വഷളായി. കണ്ടുനിന്ന നാട്ടുകാര്‍ മദ്യപനെയും യുവാവിനെയും കൈവയ്ക്കുന്ന സ്ഥിതിയായി. ഇതോടെ പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്യുകയായിരുന്നു.

ഇരുവരെയും ഗവ. ബീച്ചാശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിച്ചു. യുവാവ് മദ്യലഹരിയിലാണെന്ന് ഡോക്റ്റര്‍ സ്ഥിരീകരിച്ചു. രണ്ടു കുപ്പി ബിയറും കണ്ടെത്തു. പൊലീസിന്റെ ജോലി തടസപ്പെടുത്തിയതിന് കേസും എടുത്ത് ജാമ്യത്തില്‍ വിട്ടു.

English summary
man argued for alcoholic person; police filed case against both
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X