പാര്‍വതി കേസ്; അറസ്റ്റിലായവരെ രക്ഷിക്കാന്‍ മമ്മൂട്ടി എത്തുമോ?
കൊച്ചി: കസബ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടി പാര്‍വര്‍തിയെ അപമാനിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. നടിക്കെതിരെ കടുത്ത പ്രയോഗം നടത്തിയവരെയാണ് അറസ്റ്റ് ചെയ്യുന്നത്. ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് മറ്റുള്ളവരെയും ഉടന്‍ അറസ്റ്റ് ചെയ്യും.
അതേസമയം, തനിക്കുവേണ്ടി സോഷ്യല്‍ മീഡിയയില്‍ തെറിവിളിച്ച് പോലീസ് പിടിയിലായവരെ രക്ഷിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുമോ എന്നതാണ് പാര്‍വതിയെ പിന്തുണയ്ക്കുന്നവര്‍ക്ക് അറിയേണ്ടത്. പാര്‍വതിയെ തെറിവിളിക്കുമ്പോള്‍ മമ്മൂട്ടി തടയാതിരുന്നതാണ് ഇവരുടെ ചോദ്യത്തിന് കാരണമായത്.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും പാര്‍വതിയെ തെറിവിളിച്ചവരിലുണ്ട്. ഇവരെ പിണക്കാതിരിക്കാനാണ് മമ്മൂട്ടി പ്രതികരിക്കാതിരുന്നതെന്നാണ് സൂചന. സഹപ്രവര്‍ത്തകയെ തന്റെ ആരാധകര്‍ അങ്ങേയറ്റം മോശമായ രീതിയില്‍ അധിക്ഷേപിച്ചിട്ടും മമ്മൂട്ടി മൗനം പാലിച്ചത് ഏറെ പ്രതിഷേധത്തിന് ഇടനല്‍കിയിരുന്നു.
ഇത്തരമൊരു താരം അറസ്റ്റിലായവരെ രക്ഷിക്കാനെത്തുമെന്നുതന്നെയാണ് പാര്‍വതി അനുകൂലികര്‍ പറയുന്നത്. മമ്മൂട്ടി നേരിട്ട് എത്തിയില്ലെങ്കിലും ഇവരെ പുറത്തിറക്കാനും ആവശ്യമായ നിയമസഹായം നല്‍കാനും മെഗാസ്റ്റാര്‍ തയ്യാറായേക്കും. ആദ്യ ദിവസങ്ങളില്‍ തങ്ങളുടെ സിനിമയ്ക്ക് മികച്ച കളക്ഷനുണ്ടാക്കിത്തരുന്നതും പിന്നീട് നല്ല രീതിയില്‍ ഓഡിയന്‍സ് റിവ്യൂ നല്‍കുന്നതും ഇവരാണെന്ന് സൂപ്പര്‍ താരങ്ങള്‍ക്കറിയാം. എത്ര മോശം സിനിമകളും മുടക്കുമുതല്‍ നഷ്ടമാകാതെ നിര്‍മാതാക്കളെ രക്ഷിക്കുന്നതും ഫാന്‍സുകളാണ്. അതുകൊണ്ടുതന്നെ ഫാന്‍സിനെ രക്ഷിക്കാന്‍ മെഗാസ്റ്റാര്‍ രംഗത്തിറങ്ങുമോ എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications