മോഷണത്തിനെത്തിയത് കുടുംബ സമേതം; രക്ഷപ്പെടാൻ രണ്ട് ഷർട്ട് ധരിച്ചു, പക്ഷേ.. സംഭവിച്ചത് മറ്റൊന്ന്
മലപ്പുറം: കുടുംബത്തോടൊപ്പം മോഷണത്തിന് ഇറങ്ങിയ യുവാവ് പോലീസ് പിടിയിൽ. കോട്ടയം പൊൻമല പാറ്തതോട് ചാവരുപാറ സ്വദേസിയും മലപ്പുറ്തത് വാടക ക്വാർട്ടേഴിസിൽ താമസക്കാരനുമായ ഷിനുമോൻ (39) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തോടൊപ്പം മലപ്പുറം കോട്ടക്കുന്നിലേക്ക് ബൈക്കുമായി എത്തിയാണ് ഷിനുമോൻ മോഷണം നടത്തിയത്.
കോട്ടക്കുന്നിലെത്തിയ ഷിനുമോൻ, ഭാര്യയെയും കുട്ടികളെയും അവിടെ ഇറക്കി വാറങ്കോട്ടേക്ക് പോകുകയായിരുന്നു. തുടർന്ന് അതുവഴി വന്ന യുവതിയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ വെപ്രാളത്തിൽ ബൈക്കിന്റെ താക്കോലെടുക്കാൻ ഷിനുമോന് കവിഞ്ഞില്ല. ബൈക്ക് അവിടെ ഉപേക്ഷിച്ച് വയലിലൂടെ ഓടുകയായിരുന്നു.

ഷർട്ട് തോട്ടിൽ ഉപേക്ഷിച്ചു
രണ്ട് ഷർട്ട് ധരിച്ചായിരുന്നു ഷിനുമോൻ മോഷണത്തിന് ഇറങ്ങിയത്. ഓടുന്നതിനിടയിൽ തിരിച്ചറിയാതിരിക്കാൻ മുകളിൽ ധരിച്ചിരുന്ന ഷർട്ടഴിച്ചുമാറ്റി തോട്ടിലേക്കെറിഞ്ഞു മച്ചിങ്ങൽ ബൈപാസിലെത്തുകയായിരുന്നു.

പോലീസിൽ പരാതി നൽകി
തുടർന്ന് കുടുംബത്തോടൊപ്പം താമസ സ്ഥലത്തെത്തി ബൈക്ക് കാണാനില്ലെന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമം
ബൈക്ക് കോട്ടകുന്നിൽ വെച്ചാണ് മോഷമണം പോയതെന്നാണ് പരാതി നൽകിയത്. തന്നെ സംശയിക്കാതിരിക്കാനും പോലീസിന്റെ അന്വേഷണം വഴി തിരിച്ചു വിടലുമായിരുന്നു ഷിനുമോന്റെ ലക്ഷ്യം.

കള്ളകളി പൊളിഞ്ഞു
തുടർന്ന് മലപ്പുറം സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ ഷിനുമോന്റെ കള്ളകളി പൊളിയുകയായിരുന്നു.

മറ്റു കേസുകളും
പോലീസിന്റെ ചോദ്യം ചെയ്യലിൽ ഷിനുമോൻ കുറ്റം സമ്മതിച്ചു. ഇയാൾ മറ്റേതെങ്കിലും കേസിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.












Click it and Unblock the Notifications