തിരുവനന്തപുരത്ത് എസ്ഐയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ വെട്ടിപ്പരുക്കേല്പിച്ച പ്രതിയെ പിടികൂടി. മീനാങ്കൽ പന്നിക്കാല റോഡരികത്ത് വീട്ടിൽ പ്രഭാകരൻ കാണി (48) ആണ് അറസ്റ്റിലായത്. ആര്യനാട് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ വി.എസ്.അജീഷിനാണ് വെട്ടേറ്റത്. ഇടതു കൈത്തണ്ടയില്‍ മുറിവേറ്റ എസ്.ഐ. ചികിത്സയിലാണ്.
ഇന്നലെ രാവിലെ 10.30 ഓടെ മീനാങ്കൽ പന്നിക്കാലയിലാണ് സംഭവം.
തൊഴിലുറപ്പ് തൊഴിലാളികൾ റോഡുവക്കിൽ തണൽ മരങ്ങൾ വച്ചുപിടിപ്പിക്കുനിടയിലാണ് തർക്കമുണ്ടായത്.മീനാങ്കല്‍ പന്നിക്കാല റോഡിനു വശത്തായി തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും വെട്ടുകത്തിയുമായി ആക്രമിക്കാനും ശ്രമിച്ചതോടെ തൊഴിലാളികള്‍ ആര്യനാട് സ്റ്റേഷനില്‍ വിവരം അറിയിച്ചു.തുടർന്നാണ് എസ്.ഐ വി.എസ്. അജീഷ് സ്ഥലത്തെത്തിയത്.

ഇൗ സമയം വെട്ടുകത്തിയുമായി നിൽക്കുകയായിരുന്നു പ്രഭാകരൻ കാണി. എസ്.ഐ.യോട് പ്രതി തട്ടിക്കയറി. ഇതിനിടെ തൊഴിലാളികളെ ആക്രമിക്കാന്‍മുതിര്‍ന്ന പ്രതിയെ പിടികൂടുന്നതിനിടയില്‍ വെട്ടുകത്തികൊണ്ട് എസ്.ഐ.യുടെ കൈത്തണ്ടയില്‍ വെട്ടുകയായിരുന്നു.ഇടതുകൈയിൽ ആഴത്തില് പരുക്കേറ്റ എസ്.ഐ ആര്യനാട് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ സി.ഐ അനിൽകുമാർ പ്രഭാകരൻ കാണിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.












Click it and Unblock the Notifications