ആദ്യം പ്രണയിച്ച് വശീകരിക്കും പിന്നെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക്മെയില്‍ ചെയ്യും!!ഒടുവില്‍ കുടുങ്ങി!!
പെണ്‍കുട്ടിയെ ഫേസ്ബുക്കും വാട്‌സ്ആപ്പും വഴി പ്രണയം നടിച്ച് വശീകരിച്ച് ചിത്രങ്ങളും വീഡിയോയുമെടുത്ത് വീട്ടുക്കാരെ കാണിച്ച് പണം അപഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു.
തൃശൂര്‍: പെണ്‍കുട്ടിയെ പ്രണയിച്ച ശേഷം ഫോട്ടോകളെടുത്ത് വീട്ടുകാരെ കാണിച്ച് ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച ആള്‍ പിടിയില്‍. തൃക്കൂര്‍ സ്വദേശി അക്കുവെന്ന് വിളിക്കുന്ന രതീഷാണ് പിടിയിലായത്.
പെണ്‍കുട്ടിയെ ഫേസ്ബുക്കും വാട്‌സ്ആപ്പും വഴി പ്രണയം നടിച്ച് വശീകരിച്ച് ചിത്രങ്ങളും വീഡിയോയുമെടുത്ത് വീട്ടുകാരെ കാണിച്ച് പണം അപഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

തൃശൂര്‍ ഈസ്റ്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവിധ കേസുകളില്‍ നേരത്തെയും പ്രതിയായിരുന്നു ഇയാള്‍. മണ്ണൂത്തി സ്‌റ്റേഷനില്‍ ബലാത്സംഗ കേസടക്കം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.
ഈസ്റ്റ് സിഐ കെസി സേതുവിന്റെ നിര്‍ദേശാനുസരണം എസ്‌ഐ ശശികുമാര്‍, സിപിഒ മാരായ സിബു, ബിനോയ്, പ്രശോഭ്, ജോഷി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications