ഇരുപതോളം പേരുമായുള്ള ലൈംഗികബന്ധം ഇന്റര്‍നെറ്റില്‍; പ്രതി അറസ്റ്റില്‍
കഴക്കൂട്ടം: ഇരുപതോളം പെണ്‍കുട്ടികളുമായുള്ള ലൈംഗികബന്ധം പകര്‍ത്തി ഇന്റര്‍നെറ്റില്‍ വില്‍പ്പന നടത്തിയ പ്രതി അറസ്റ്റില്‍. കരാട്ടെ ജോണി അഥവാ പൂവാര്‍ ജോണി എന്നറിയപ്പെടുന്ന പൂവാര്‍ തിരുപുറം എരിക്കല്‍ വിളയില്‍ ജോണ്സണ് (35) ആണ് അറസ്റ്റിലായത്. അന്വേഷണ സംഘം നടത്തിയ തന്ത്രപൂര്‍വമായ ഇടപെടലിലൂടെ ചെന്നൈയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.
പരിചയപ്പെടുന്ന പെണ്‍കുട്ടികളെ പലതരത്തിലുള്ള വാഗ്ദാനം നല്കി വശീകരിച്ചശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ വില്‍പ്പന നടത്തുകയുമാണ് ജോണ്സണ് ചെയ്തു വന്നിരുന്നത്. ഒരോ പുതിയ ദൃശ്യങ്ങള്‍ക്കും ആയിരക്കണക്കിന് രൂപ ഇയാള്‍ക്ക് ഇതുവഴി ലഭിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ പെന്‍ഡ്രൈവില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മേനംകുളത്തെ അശ്വതി ഗാര്‍ഡനില്‍ ഒരു വില്ല വാടകയ്ക്കെടുത്ത് അവിടെ വച്ചായിരുന്നു പ്രതി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത്. റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ കാട്ടി പല പെണ്‍കുട്ടികളെയും ഭീഷണിപ്പെടുത്തിയിരുന്നതുമൂലം അപമാനം ഭയന്ന് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.
കഴിഞ്ഞമാസം തുമ്പയിലെ ഒരു പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്. വിവാഹ വാഗ്ദാനം നല്കി പലയിടങ്ങളില്‍ വെച്ച് പ്രതി പീഡിപ്പിച്ചിരുന്നതായാണ് പരാതി. പ്രതി വിവാഹിതനാണെന്നറിഞ്ഞപ്പോള് പോലീസിനെ സമീപിക്കുകയായിരുന്നു. ജോണ്സണ് ചെന്നൈയില്‍ ഉണ്ടെന്നറിഞ്ഞ് റൂറല്‍ എസ്.പി. രാജ്പാല് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഒടുവില്‍ ഇയാളെ വലയിലാക്കിയത്. നിരവധി സ്റ്റേഷനുകളിലായി പതിനാറോളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications