ഉണ്ണി മുകുന്ദനായി പെണ്‍കുട്ടിയ്ക്ക് അശ്ലീല മെസ്സേജുകളയച്ച് വിരുതൻ..!! ഒടുവില്‍ പിടിയിലായപ്പോള്‍..!!

  • By: അനാമിക
Subscribe to Oneindia Malayalam

ആലപ്പുഴ: വിനീത് ശ്രീനിവാസന്റെ ഹിറ്റ് ചിത്രമായ ഒരു വടക്കന്‍ സെല്‍ഫിയില്‍ മഞ്ജിമയുടെ കഥാപാത്രം ഫേസ്ബുക്ക് വ്യാജനാല്‍ കബളിപ്പിക്കപ്പെടുന്നുണ്ട്. ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വ്യാജനാലാണ് മഞ്ജിമ കബളിക്കപ്പെട്ടത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും വ്യാജന്മാര്‍ ഉണ്ണി മുകുന്ദനെ വിടുന്ന മട്ടില്ല. ഉണ്ണി മുകുന്ദന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പെണ്‍കുട്ടിയുമായി അശ്ലീല സംഭാഷണം നടത്തിയ ഒരു വിരുതനെ പോലീസ് പൊക്കിയിട്ടുണ്ട്.

സിനിമാ താരങ്ങളുടെ രഹസ്യലീലകള്‍ പുറത്ത് വിട്ട സുചിലീക്‌സ് വീണ്ടും..!! ഞെട്ടി തമിഴകം...!!

ഇന്ത്യ മുസ്ലിം രാഷ്ട്രമായി മാറും..!! മുസ്ലിം ജനസംഖ്യയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്..!!

ഉണ്ണി മുകുന്ദന്റെ വ്യാജന്മാർ

മലയാളത്തിലെ യുവതാരം ഉണ്ണി മുകുന്ദന് ആരാധികമാര്‍ ഏറെയുണ്ട്. അതുകൊണ്ടുതന്നെ ഉണ്ണി മുകുന്ദന്റെ ചിത്രം വെച്ച് ഏറെ വ്യാജന്മാര്‍ സോഷ്യല്‍ മീഡിയയില്‍ വിലസുന്നുമുണ്ട്. പ്രിയ സിനിമാ താരമാണ് തങ്ങളോട് ചാറ്റ് ചെയ്യുന്നതെന്ന് തെറ്റിദ്ധരിച്ച് പെണ്‍കുട്ടികള്‍ വലയില്‍ വീഴുകയും ചെയ്യും.

വ്യാജനെ പൊക്കി

ഉണ്ണി മുകുന്ദന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പെണ്‍കുട്ടിയെ വളയ്ക്കാന്‍ ശ്രമിച്ച ആലപ്പുഴ സ്വദേശി അബ്ദുള്‍ മനാഫിനെ ആണ് കഴിഞ്ഞ ദിവസം പോലീസ് പൊക്കിയത്. എറണാകുളം സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നത്.

നിരന്തരം ചാറ്റിങ്ങ്

ഉണ്ണി മുകുന്ദനെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ ഇയാള്‍ പിന്നീട് ഫോണ്‍ നമ്പര്‍ ചോദിച്ചുവാങ്ങുകയും നിരന്തരം പെണ്‍കുട്ടിക്ക് മെസ്സേജുകളയയ്ക്കുകയും ചെയ്തു. നടന്റെ പുതിയ സിനിമകളുടെ വിശേഷങ്ങള്‍ അടക്കം പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിക്കുകയായിരുന്നു.

പിന്നെ അശ്ലീലത്തിലേക്ക്

പെണ്‍കുട്ടി താന്‍ സിനിമാ താരത്തോട് തന്നെയാണ് ചാറ്റ് ചെയ്യുന്നതെന്ന് ഉറച്ചുവിശ്വസിച്ചു. എന്നാല്‍ പിന്നീട് ഇയാള്‍ അശ്ലീല മെസ്സേജുകള്‍ അയച്ച് തുടങ്ങിയതോടെ പെണ്‍കുട്ടിക്ക് സംശയം തോന്നി. തുടര്‍ന്ന് സുഹൃത്തിനോട് പെണ്‍കുട്ടി വിവരം പറഞ്ഞു.

ഉണ്ണി മുകുന്ദനെ വിളിച്ചപ്പോൾ

സുഹൃത്തിന്റെ സഹായത്തോടെ ഉണ്ണി മുകുന്ദന്റെ നമ്പര്‍ കണ്ടെത്തി നടനെ വിളിച്ച് സംസാരിച്ചു. അപ്പോഴാണ് താന്‍ ഇത്രയും നാള്‍ സംസാരിച്ചത് നടനോടല്ലെന്നും വ്യാജനോട് ആയിരുന്നുവെന്നും പെണ്‍കുട്ടിക്ക് ബോധ്യപ്പെട്ടത്. ഇതോടെ നിയമനടപടിയിലേക്ക് നീങ്ങാന്‍ തീരുമാനിച്ചു.

നിയമ നടപടിക്ക്

ഈ വ്യാജന്‍ വിരുതനെക്കുറിച്ച് സൈബര്‍ സെല്ലിന് പെണ്‍കുട്ടി പരാതി നല്‍കി. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആലപ്പുഴക്കാരനായ അബ്ദുള്‍ മനാഫ് ആണ് വ്യാജനെന്ന് കണ്ടെത്തിയത്. ഇതോടെ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

English summary
Man who created fake id of Unni Mukundan and chat with a girl arrested
Please Wait while comments are loading...