ഹിന്ദി സിനിമയിൽ അഭിനയിപ്പിക്കാം!!കൊച്ചിയിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ട് പോയി പീഡനം!!പ്രതിപിടിയിൽ

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചിയിൽ നിന്ന് പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചയാൾ പിടിയിൽ. രാജസ്ഥാൻ സ്വദേശി മഹേഷ് ഉപാധ്യായയാണ് പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് ഹിന്ദി സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞാണ് ഉത്തർപ്രദേശിൽ എത്തിച്ചത്. ഇവിടെ വച്ചാണ് പീഡിപ്പിച്ചത്. നോയിഡയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊച്ചി വടുതലയിൽ പത്ത് വർഷത്തോളമായി താമസിക്കുന്ന യുപി സ്വദേശിയായ യുവതിയെയാണ് ഇയാൾ തട്ടിക്കൊണ്ട് പോയത്. ഈ മാസം 15നാണ് ഇയാൾ പെൺകുട്ടിയെ കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിയെ പെൺവാണിഭ സംഘത്തിന് വിൽക്കുമെന്നും അല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ തരണമെന്നും പെൺകുട്ടിയുടെ വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു.

girl

തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. നോർത്ത് എസ്ഐ വിപിൻ ദാസ്, സീനിയർ സിപിഒ ടികെ വിനോദ് കൃഷ്ണ, ദില്ലി ഡിഎംആർസി സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോൺ‌ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ച പോലീസ് താവളം കണ്ടെത്തുകയായിരുന്നു. ഇവിടെ പാർപ്പിച്ചിരുന്ന പെൺകുട്ടിയെ മോചിപ്പിച്ചു.

വേറെയും പീഡനക്കേസിൽ പ്രതിയാണ് ഇയാൾ. സിനിമ സംവിധായകൻ എന്നു പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്.

English summary
man arrested for girl kidnapped and raped from kochi.
Please Wait while comments are loading...