കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളുടെ സഹായി മൂന്നാറില്‍ പിടിയില്‍
മൂന്നാറില്‍: ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളുടെ സഹായി മൂന്നാറില്‍ അറസ്റ്റില്‍. തീവ്രവാദികളായ വഖാസിനും തഹ്‌സിന്‍ അക്തറിനും താമസിയ്ക്കാന്‍ സൗകര്യമൊരുക്കിയതിനാണ് ബീറാര്‍ സ്വദേശിയായ ജമീല്‍ ഷഫിഖുളിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വര്‍ഷങ്ങളായി മൂന്നാറില്‍ താമസമാക്കിയിരിയ്ക്കുകയാണ് ജമീല്‍. മൂന്നാറില്‍ ഇയാള്‍ കാപ്പിക്കട നടത്തിവരികയാണ്. തീവ്രവാദികള്‍ പിടിയിലായതോടെ ഇയാള്‍ ഒളിവിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇയാളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിയ്ക്കുന്നത്.
ഒളിവിലായിരുന്ന ഇയാള്‍ മുമ്പ് ചായക്കട നടത്തിയിരുന്ന പ്രദേശത്ത് എത്തിയതായാണ് പൊലീസിന് വിവരം ലഭിയ്ക്കുന്നത്. തുടര്‍ന്ന് പ്രദേശം പൂര്‍ണമായും വളഞ്ഞാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.