കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്‍ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്‍പ്പന: ഇടുക്കിയില്‍ ഒരാള്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഇടുക്കി വെള്ളത്തൂവലിലെ ഉള്‍ഗ്രാമങ്ങളില്‍ വ്യാജമദ്യം വില്‍പ്പന നടത്തിവന്നിരുന്ന വിമലാസിറ്റി സ്വദേശിയെ വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്തു.ഇയാളുടെ പക്കല്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 20 ലിറ്റര്‍ വ്യാജമദ്യവും പോലീസ് പിടിച്ചെടുത്തു.വ്യാപകമായ രീതിയില്‍ പ്രതി വ്യാജമദ്യ വില്‍പ്പന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ നീക്കമാണ് ഇയാളെ വലയിലാക്കിയത്.

വെള്ളത്തൂവല്‍ വിമലാസിറ്റി സ്വദേശി പള്ളിക്കുന്നല്‍േ ജോണിയെയാണ് കഴിഞ്ഞ ദിവസം രാത്രി പതിനൊന്നുമണിയോടെ വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്തത്.അരലിറ്റര്‍ വീതമുള്ള 20 കുപ്പികളിലായിട്ടായിരുന്നു ജോണി മദ്യം സൂക്ഷിച്ചിരുന്നത്.വെള്ളത്തൂവല്‍ ടൗണിലെ വിദേശമദ്യവില്‍പ്പനശാലയുടെ കുറവ് മുതലെടുത്താണ്് ടൗണിനോട് ചേര്‍ന്നുള്ള ഉള്‍ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ജോണി മദ്യവില്‍പ്പന നടത്തി വന്നിരുന്നത്. കുഞ്ചിത്തണ്ണി, അടിമാലി, രാജാക്കാട്, മൂന്നാര്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും മദ്യം വാങ്ങിയ ശേഷം വെള്ളത്തൂവലിലെത്തിച്ച് കൂടിയ വിലക്ക് ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണ് ജോണിയുടെ രീതിയെന്നാണ് ലഭിക്കു സൂചന.

arrest

വെള്ളത്തൂവല്‍ മേഖലയില്‍ വ്യാപകമായി വ്യാജമദ്യവില്‍പ്പന നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ നീക്കമാണ് ജോണിയെ വലയിലാക്കിയത്.രാത്രി പതിനൊന്നു മണിയോടുകൂടി വിമലാസിറ്റി ഭാഗത്ത് മദ്യവില്‍പ്പന നടത്തുതിനിടയിലാണ് വെള്ളത്തൂവല്‍ പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ എസ് ശിവലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.ബിവറേജ് നിര്‍ത്തിയതില്‍ പിന്നെ മേഖലയില്‍ ഇത്തരത്തില്‍ നിരവധിപേരാണ് വ്യാജമദ്യം വില്‍പന നടത്തുന്നതെന്നാണ് പോലീസ് പറയുന്നത്.

English summary
Man arrested for illegal alcohol sale in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X