8.1 ലക്ഷം രൂപയുടെ കുങ്കുമപ്പൂവുമായി തളങ്കര സ്വദേശി കരിപ്പൂരില്‍ പിടിയില്‍
കരിപ്പൂര്‍: 8.1 ലക്ഷം രൂപയുടെ കുങ്കുമപ്പൂവുമായി കാസര്‍കോട് തളങ്കര സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍പിടിയിലായി. തളങ്കരയിലെ അബൂബക്കര്‍ ഫറാസ് (27)ആണ് പിടിയിലായത്. ആറ് കിലോഗ്രാം കുങ്കുമപ്പൂവാണ് കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഇറാനിയന്‍ പേശാലി ഇനത്തില്‍പെട്ട കുങ്കുമപ്പൂവ് അതിവിദഗ്ധമായാണ് കടത്താന്‍ ശ്രമിച്ചത്.
ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയതായിരുന്നു അബൂബക്കര്‍ ഫറാസ്. സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോഴാണ് കുങ്കുമപ്പൂവ് കണ്ടെത്തിയത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഈയിനം കുങ്കുമപ്പൂവിന് പ്രിയമേറെയാണ്. 18.79 ലക്ഷം രൂപയുടെ സ്വര്‍ണമായി താമരശ്ശേരി സ്വദേശിയേയും മലപ്പുറം സ്വദേശിയേയും ഇന്നലെ കസ്റ്റംസ് ഇന്റലിജന്‍സ് സംഘം കരിപ്പൂരില്‍ പിടിച്ചിരുന്നു.

ഈത്തപ്പഴത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു താമരശ്ശേരി സ്വദേശി സ്വര്‍ണബിസ്‌ക്കറ്റുകള്‍ കടത്താന്‍ ശ്രമിച്ചത്. മലപ്പുറം ചുള്ളിപ്പാറ സ്വദേശി മാലരൂപത്തിലാക്കിയ സ്വര്‍ണം സോക്‌സില്‍ ഒളിപ്പിച്ചായിരുന്നു കടത്തിയത്.












Click it and Unblock the Notifications