മലപ്പുറത്ത് 16വയസ്സുകാരിയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ശേഷം തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ താമസമാക്കിയ പ്രതി പിടിയില്‍
മലപ്പുറം: 16വയസ്സുകാരിയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ശേഷം തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ താമസമാക്കിയ കേസില്‍ പ്രതി വളാഞ്ചേരി പോലീസിന്റെ പിടിയില്‍. വളാഞ്ചേരി ഇരിമ്പിളിയം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഒരാഴ്ചയായി കാണാതായതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പാരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പതിനാറുകാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കാടാമ്പുഴയിലെ സ്വകാര്യ ലോഡ്ജില്‍ താമസിക്കുകയായിരുന്നു.
ബേനസീർ ഭൂട്ടോ വധം; കൊലയാളി ഇപ്പോഴും ജീവിച്ചിരിക്കുന്നു, വെളിപ്പെടുത്തലുമായി പാക് താലിബാൻ
ഇതിനിടിയിലാണ് വളാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തില്‍ കാടാമ്പുഴ ലോഡ്ജില്‍നിന്നും പ്രതി കൊട്ടാരം സ്വദേശി വിനോദ് (21)അറസ്റ്റിലാവുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചത് മുതല്‍ പ്രതി ഒളിവിലായിരുന്നു. മൊബൈല്‍ നമ്പര്‍ ട്രേസ് ചെയ്തതിലൂടെയാണ് പ്രതി താമസിക്കുന്നിടം പോലീസിന് കണ്ടെത്താനായത്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചും വശീകരിച്ചും് ഗര്‍ഭിണിയാക്കി വിവാഹത്തില്‍വരെ കൊണ്ടുവന്നെത്തിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

ഏഴുമാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. പ്രതിക്കെതിരെ ചൈല്‍ഡ് മാര്യേജ് ആക്ട് , പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍ എന്നീ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുമ്പ് കഞ്ചാവ് കേസിലെ പ്രതിയും കൂടിയാണ് പിടിയിലായ വിനോദെന്ന് പോലീസ് അറിയിച്ചു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.












Click it and Unblock the Notifications