വിധവയായ യുവതിയെയും മക്കളേയും ബന്ധു തട്ടിക്കൊണ്ട് പോയി, എന്തിനാണെന്നോ?
നെയ്യാറ്റിന്‍കര: ഭൂമി എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിധവയായ യുവതിയേയും മക്കളേയും ബന്ധു തട്ടിക്കൊണ്ട് പോയി. യുവതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് കേസ് അന്വേഷിച്ച പൊലീസ് ബന്ധുവിനെ അറസ്റ്റ് ചെയ്യുകയും യുവതിയെയും മക്കളേയും മോചിപ്പിയ്ക്കുകയും ചെയ്തു.
പുനലൂര്‍ സ്വദേശിയായ ലാലു (42)വാണ് പൊലീസ് പിടിയിലായത്. കൊച്ചാമത്ത് താമസിയ്ക്കുന്ന യുവതിയേയും മക്കളേയും ഒരാഴ്ച മുന്‍പാണ് ഭീഷണിപ്പെടുത്തി ലാലു തട്ടിക്കൊണ്ട് പോയത്. യുവതിയുടെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുന്‍പ് മരിച്ചു .

യുവതിയുടെ ബന്ധുവാണ് ലാലു. ഇയാള്‍ ഇടയ്ക്കിടെ വീട്ടിലെത്തി യുവതിയുമായി സൗഹൃദം പുതുക്കിയിരുന്നു. ഇങ്ങനെയാണ് യുവതിയേയും മക്കളേയും കൂട്ടിക്കൊണ്ട് പോകുന്നത്. യുവതിയെ കാണാനില്ലെന്ന് ഭര്‍തൃ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു .
വസ്തു തന്റെ പേരില്‍ എഴുതി നല്‍കാതെ യുവതിയേയും മക്കളേയും വിട്ട് നല്‍കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ലാലു . വസ്തു നല്‍കാമെന്ന് ഭര്‍തൃ സഹോദരനെക്കൊണ്ട് പറയിച്ച ശേഷം തന്ത്രപൂര്‍വ്വം പ്രതിയെ വിളിച്ച് വരുത്തുകയായിരുന്നു. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .












Click it and Unblock the Notifications