അച്ഛനെ വെട്ടിക്കൊന്ന് കുഴിച്ച് മൂടിയ മകന്‍ അറസ്റ്റില്‍, സംഭവം കോട്ടയത്ത്
കോട്ടയം: മനുഷ്യ ബന്ധങ്ങള്‍ക്കൊന്നും ഒരു വിലയും ഇല്ലേ എന്ന് തോന്നിയ്ക്കുന്ന തരത്തിലാണ് ദിവസേന കൊലപാതക വാര്‍ത്തകള്‍ കണ്‍മുന്നില്‍ നിറയുന്നത്. ഇവയൊന്നും ആവര്‍ത്തിയ്ക്കില്ലെന്ന് കരുതുമെങ്കിലും അതിനെക്കാളൊക്കെ ഭയാനകമായ തരത്തിലാണ് അക്രമ സംഭവങ്ങള്‍ നടക്കു. കോട്ടയത്ത് അച്ഛനെ വെട്ടി ക്കൊന്ന് കുഴിച്ച് മൂടിയ കേസില്‍ മകന്‍ അറസ്റ്റിലായി.
കറുകച്ചാല്‍ കൂത്രപ്പളളി കുറ്റിക്കല്‍ പ്രസാദാണ് അറസ്റ്റിലായത്. അച്ഛനെ കൊന്ന സംഭവത്തിലാണ് പ്രസാദ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കൊലപാതകം നടക്കുന്നത്. ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്.

അച്ഛനായ ബാബുവിനെ പ്രസാദ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ കുഴിച്ചിട്ടു. സംഭവത്തെത്തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു.












Click it and Unblock the Notifications