പ്രായപൂർത്തിയാകാത്ത 4 പെൺകുട്ടികളെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റിൽ, സംഭവം വളാഞ്ചേരിയിൽ!
മലപ്പുറം: നാല് പെൺമക്കളെ പീഡിപ്പിച്ച പിതാവിനെ പോലീസ് ആറസ്റ്റ് ചെയ്തു. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. പത്തും പതിമൂന്നും പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള പെൺകുട്ടികളാണ് പിതാവ് കാമ കണ്ണുകളോടെ കണ്ടത്. സ്കൂൾ അധികൃതരോട് പെൺകുട്ടികൾ അച്ഛന്റെ ഭാഗത്ത് നിന്നുള്ള പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സ്കൂൾ അധികൃതരാണ് സംഭവം പോലീസിൽ അറിയിച്ചത്. തുടർന്ന് പിതാവിനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പത്ത് വയസ്സുള്ള പെൺകുട്ടിയാണ് കഴിഞ്ഞ ദിവസം വിവരങ്ങൾ അധ്യാപികയോട് പറഞ്ഞത്. അധ്യാപിക ഇക്കാര്യം ചൈൽഡ് ലൈനിനെ അറിയിക്കുകയായിരുന്നു.

പിതാവ് നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ മറ്റ് മൂന്ന് പെൺകുട്ടികളെ കൂടി വിളിച്ചുവരുത്തി ഇതേ കുറിച്ച് ചോദിച്ചു. പെൺകുട്ടികൾ പരാതി ശരിവെച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. 47 വയസ് പ്രായമുണ്ട് പ്രതിക്ക്. നിത്യമദ്യപാനിയാണ് പിടിയിലായ പ്രതിയെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്.












Click it and Unblock the Notifications