പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം: ബീമാപ്പള്ളി സ്വദേശിയെ അറസ്റ്റ് ചെയ്തു
മാതാപിതാക്കള്‍ ഇല്ലാത്ത സമയത്തു പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബീമാപള്ളി സ്വദേശി ലുക്ക്മാനുല്‍ ഹക്കീമാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. മാതാപിതാക്കള്‍ ഇല്ലാത്ത സമയത്തു പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.
പീഡനത്തിനരയായ പെണ്‍കുട്ടി മാതാവിനോട് വിവരം പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ ലുക്മാനുല്‍ ഹക്കീമിന്റെ അറസ്റ്റ് ചെയ്തത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications