വീട്ടുവേലക്കാരിയെ പീഡിപ്പിച്ചകേസില്‍ മദ്ധ്യവയസ്കന് അറസ്റ്റില്‍
നാദാപുരം: ജോലിക്കുനിന്ന വീട്ടില്‍ നിന്നും പിണങ്ങി വീടുവിട്ട തമിഴ്നാട്ടുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്ധ്യവയസ്കന് അറസ്റ്റിലായി. എടച്ചേരി കച്ചേരി സ്വദേശി കല്ലുകൊത്തിയില്‍ അശോകനാ(52)ണ് 18 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ അറസ്റ്റിലായത്. പീഡിനത്തിനുശേഷം റോഡിലുപേക്ഷിച്ച പെണ്‍കുട്ടിയെ പോലീസ് ആണ് ആശുപത്രിയില്‍ എത്തിച്ചത്.
ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെരിങ്ങത്തൂര്‍ കായിപ്പനച്ചി പുളിയ നമ്പ്രം ബാലന്പീടികക്കു സമീപത്തെ ഒരു വീട്ടിലെ ജോലിക്കാരിയായിരുന്നു പെണ്‍കുട്ടി. വീട്ടുടമയായ സ്ത്രീയുമായി വേലക്കാരി വഴക്കിടുകയും രാത്രിതന്നെ വീടുവിട്ടറങ്ങുകയുമായിരുന്നു. വഴിയില്‍വെച്ച് അശോകന് തന്റെ ബൈക്കില്‍ പെണ്‍കുട്ടിക്ക് ലിഫ്റ്റ് നല്കി.

തുടര്‍ന്ന് പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചശേഷം പുറമേരി വെള്ളൂര്‍ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നാദാപുരം പൊലീസ് കണ്ട്രോള് റൂമിന്റെ വണ്ടി അതുവഴി കടന്നുപോകവെ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ വടകര വനിതാ സെല്ലിലെത്തിക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു.
പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായിട്ടുണ്ട്. ആശുപത്രിയില്‍ വെച്ച് യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൊണ്ടുപോകാനുപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി ജോലിക്കുനിന്ന വീട്ടുകാരില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications