Get Updates
Get notified of breaking news, exclusive insights, and must-see stories!

പമ്പില്‍ നിന്നു വാഹനം മോഷ്ടിച്ചു...പിന്തുടര്‍ന്നപ്പോള്‍ അയാള്‍ കായലില്‍ ചാടി!! പിന്നീട് നടന്നത്...

ആന്ധ്ര സ്വദേശിയെയാണ് നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടിയത്

കൊച്ചി: പള്ളുരുത്തിയില്‍ സിനിമാക്കഥയെ വെല്ലുന്ന സംഭവം നടന്നു. പെട്രോള്‍ പമ്പില്‍ ഡീസല്‍ അടിക്കാനെത്തിയ വാഹനം ആന്ധ്ര സ്വദേശിയായ ആള്‍ മോഷ്ടിക്കുകയായിരുന്നു. വാഹനവുമായി കുതിച്ച അയാളെ നാട്ടുകാരും പിന്തുടര്‍ന്നതോടെ സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങള്‍ നടന്നു. കാറിലും ബൈക്കിലുമായി നാട്ടുകാര്‍ മോഷ്ടാവിനെ പിന്തുടരുകയായിരുന്നു. ഒടുവില്‍ ഗതികെട്ട് കായലില്‍ ചാടിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആന്ധ്ര സ്വദേശിയായ നാനാജിയെയാണ് (23) പോലീസ് അറസ്റ്റ് ചെയ്തത്.

1

തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. അരൂരിലെ പെട്രോള്‍ പമ്പിലെത്തിയ ഡോള്‍ഫിന്‍ എന്ന സ്ഥാപനത്തിന്റെ മിനി ലോഡ് വണ്ടിയാണ് നാനാജി കടത്തിക്കൊണ്ടു പോവാന്‍ ശ്രമിച്ചത്. വണ്ടിയില്‍ ഡീസല്‍ അടിച്ച ശേഷം ഡ്രൈവര്‍ പണം നല്‍കാന്‍ പുറത്ത് ഇറങ്ങിയപ്പോഴാണ് നാനാജി വാഹനത്തില്‍ കയറി ഓടിച്ചുപോയത്. പമ്പിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ അയാളുടെ വാഹനത്തെ പിന്തുടര്‍ന്നു.

2

അരൂരില്‍ നിന്നും ഇടക്കൊച്ചിയിലേക്കു വേഗത്തില്‍ വാഹനം ഓടിച്ചുപോയ നാനാജി കായലരികിലുള്ള ഇട റോഡിലേക്ക് വാഹനം ഇറക്കി. റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് വണ്ടി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ പിടികൂടുമെന്ന ഭയത്താല്‍ നാനാജി കായലിലേക്ക് എടുത്തുചാടി.

3

കായലിലൂടെ കുറച്ചു ദൂരം നീന്തിയ അയാള്‍ കുറച്ച് അകലെയുള്ള ചീനവലയുടെ തട്ടില്‍ കയറി ഇരിക്കുകയും ചെയ്തു. കരയിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികളും പിന്തുടര്‍ന്നെത്തിയ നാട്ടുകാരില്‍ ചിലരും തോണിയില്‍ ഇവിടെയെത്തി നാനാജിയെ പിടികൂടുകയായിരുന്നു. തുടര്‍ന്നു പോലീസിനു കൈമാറുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+