Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിത ജീവനക്കാരിയെ ഒന്നിലധികം തവണ പീഡിപ്പിച്ചു; മതപരിവർത്തനത്തിന് നിർബന്ധിച്ചു, യുവാവ് അറസ്റ്റിൽ!

വനിത ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. 49 വയസ്സുള്ള പേഴയ്ക്കാപ്പിള്ളി കുളിക്കാടൻകുഴിയിൽ അലിയാർ ആണ് അറസ്റ്റിലായത്. വിവാഹം വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്നും പ്രതി ആവശ്യപ്പെടുകയായിരുന്നു. നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പോലീസിന് നൽകിയ പരാതി.

അലിയൻസ് എല്ല ട്രാവൽ ഏജൻസി നടത്തുന്ന വ്യക്തിയാണ് അലിയാർ. അവിടെ ജോലി ചെയ്യുന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. ജോലി സംബന്ധമായി ഗോവയിലേക്ക് പോകുന്ന സമയത്തും ഇത്തരത്തിൽ പെൺകുട്ടിക്ക നേരെ ആക്രനമണം നടന്നിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. അലിയാറിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. മതപരിവർത്തനം നടത്താൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനുള്ള തെളിവില്ലെന്നും, പരാതിയിൽ പറയുന്ന ഈ കാര്യം പാടെ തള്ളികളയുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

Molest

ഇതിന് മുമ്പും ഇത്തരത്തിലുള്ള പരാതികൾ പ്രതിക്ക് നേരെ ഉയർന്നിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു. ഇതിന് മുമ്പ് ട്രാവൽസിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ വിവാഹത്തിന് 40 പവൻ സ്വർണ്ണം നൽകി അത് ഒതുക്കുകയായിരുന്നു. പരാതികളൊന്നും ഇല്ലാത്തതിനാൽ ആ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

തിങ്കളാഴ്ച തൃശൂർ ടോൾ പ്ലാസയ്ക്കു സമീപം ഇയാളെ പോലീസ് വളഞ്ഞെങ്കിലും ഇയാൾ കടന്നു കളയുകയായിരുന്നു. തൃക്കളത്തൂരിൽ ബന്ധുവിന്റെ വീട്ടിൽ നിന്ന് ഇയാൾ പൊലീസെത്തുന്നതിനു തൊട്ടുമുൻപ് രക്ഷപ്പെട്ടു. മൊബൈൽ ഫോൺ കോളുകളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് പായിപ്ര മാനാറി കീഴില്ലം റൂട്ടിൽ‍ കീഴില്ലത്തിനു സമീപമുള്ള കേന്ദ്രത്തിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

സഹോദരിക്ക് വിദേശത്ത് ജോലി നൽകാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വിവാഹം ചെയ്യണമെങ്കിൽ മതം മാറണമെന്നാവശ്യപ്പെട്ടതോടെ പെൺകുട്ടി വീട്ടിലേക്കു പോവുകയായിരുന്നു. പിന്നീട് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയും ബഹളം വെച്ചു. തുടർന്ന് പെൺകുട്ടി മഠത്തിലേക്ക് പോയി. അവിടെയും ചെന്ന് പ്രതി ബഹളം വെക്കുകയായിരുന്നു.

ഇതിന് ശേഷമണ് പെൺകുട്ടിയും കുടുംബവും പരാതിയുമായി പോലീസിനെ സമീപിച്ചത്. ഈ മാസം ആദ്യം ആയിരുന്നു പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 376 (ബലാത്സംഗം), 351 (എ), 354ഡി(1) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അലിയാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+