കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃഭൂമിയുടെ പത്രക്കെട്ടുകള്‍ മോഷ്ടിച്ച യുവാവ് കോഴിക്കോട് പിടിയിലായി, മോഷണത്തിന് കാരണം

Google Oneindia Malayalam News

പേരാമ്പ്ര: മാതൃഭൂമി പത്രക്കെട്ടുകള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റിലായി . മേപ്പയ്യൂര്‍ ടൗണില്‍ നിന്ന് മാതൃഭൂമി പത്രക്കെട്ടുകള്‍ മോഷണം പോയ കേസിലാണ് 21കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത് . കീഴ്പ്പയ്യൂരിലെ കുരുടന്‍ചേരി അജ്‌നാസിനെ(21)യാണ് പൊലീസ് പിടികൂടിയത് .

ആയിരത്തോളം പത്രങ്ങളാണ് അജ്‌നാസ് മോഷ്ടിച്ചത്. എന്തിനാണ് യുവാവ് പത്രം മോഷ്ടിച്ചതെന്ന് വ്യക്തമല്ല . ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ മൂന്നോടെ മേപ്പയ്യൂര്‍ കവിത ജ്വല്ലറിയ്ക്ക് സമീപമായിരുന്നു സംഭവം .മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവാവിനെ പിടികൂടിയത്.

Crime

മേപ്പയ്യൂര്‍ കവിത ജ്വല്ലറിയ്ക്ക് സമീപമാണ് സംഭവം. മേപ്പയ്യൂര്‍ ഏജന്റ് പി ബാബുരാജ്, ജനകീയമുക്ക് അജന്റ് ഇഎം നാരായണന്‍, പീടികക്കണ്ടിമുക്ക് ഏജന്റ് പി അസ്സന്‍കുട്ടി എന്നിവര്‍ക്ക് വിതരണത്തിനായിറക്കിയ ആയിരത്തോളം പത്രങ്ങളാണ് നഷ്ടമായത് .

മാതൃഭൂമി പത്രവണ്ടിയില്‍ നിന്ന് പത്രമിറക്കിയ ഉടനെ മോഷണം പോവുകയായിരുന്നു. തുടര്‍ന്ന് ഓഫീസില്‍ നിന്നെ വേറെ പത്രമെത്തിച്ചാണ് വിതരണം പൂര്‍ത്തിയാക്കിയത് . സമീപത്തെ ഒരു കടയിലെ സിസിടിവിയില്‍ മോഷണ ദൃശ്യം പതിഞ്ഞിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത് .

English summary
Man arrested for stealing Mathrubhumi News Paper in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X