സ്വന്തം വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കള്ളന്‍, പക്ഷേ...
പറവൂര്‍: ചെറു പ്രായത്തില്‍ മിഠായി വാങ്ങാന്‍ വേണ്ടി വീട്ടില്‍ നിന്ന് പണം മോഷ്ടിച്ച കഥ പലര്‍ക്കും പറയാന്‍ ഉണ്ടാകും. എന്നാലും വീട്ടില്‍ നിന്ന് വലിയ മോഷണങ്ങള്‍ നടത്തുക എന്നത് ഏത് കള്ളനായാലും പതിവുള്ള ഒരു കാര്യമല്ല.
എന്നാല്‍ എറണാകുളം ജില്ലയിലെ പറവൂരിലുല്‍ ഉള്ള ഒരു വിരുതന്‍ ചെയ്തത് ഇത്തിരി കടന്ന കൈ ആയിപ്പോയി. സ്വന്തം വീട്ടില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണം മോഷ്ടിച്ചത്.

വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിയ്ക്കുക മാത്രമല്ല ചെയ്തത്, പിടിയ്ക്കപ്പെടാതിരിയ്ക്കാന്‍ ചില സൂത്രപ്പണികളും ചെയ്തു. എന്താണെന്നോ... പോലീസ് നായ മണം പിടിയ്ക്കാതിരിയ്ക്കാന്‍ മുറിയിലാകെ മുളക് പൊടി വിതറുകയും ചെയ്തു.
ഇത്രയും ബുദ്ധിയൊക്കെ കാണിച്ച ആളാണ്. പക്ഷേ മോഷണ മുതല്‍ വില്‍ക്കുമ്പോള്‍ ആ ബുദ്ധി കാണിച്ചില്ല. പറവൂരില്‍ തന്നെയുള്ള ഒരു ജ്വല്ലറിയില്‍ ആണ് മോഷ്ടിച്ച സ്വര്‍ണം വിറ്റത്. സംശയം തോന്നിയ സ്വര്‍ണക്കട ഉടമ വിവരം നല്‍കിയതോടെ പ്രതി പോലീസിന്റെ പിടിയിലും ആയി.
പറവൂര്‍ കൈതാരം സ്വദേശിയായ മാത്തയില്‍ മുരളി, സുഹൃത്ത് രാജേഷ് എന്നിവരാണ് പിടിയിലായത്. രാജേഷിന്റെ വീട്ടില്‍ അച്ഛന്‍ മാത്രം ഉള്ള സമയത്തായിരുന്നു മോഷണം നടത്തിയത്. എട്ടു പവന്റെ സ്വര്‍ണാഭരണങ്ങളും മൂവായിരം രൂപയപം ആണ് ഇവര്‍ മോഷ്ടിച്ചത്.












Click it and Unblock the Notifications