ചെക്ക് പോസ്റ്റിലെ പരിശോധന...ഒഴിവായത് കൊലപാതകം!! അയാള്‍ കൊടും കുറ്റവാളി!!
ശനിയാഴ്ചയാണ് അമരവിള ചെക് പോസ്റ്റില്‍ നിന്ന് തോക്കുമാി ഒരാളെ പിടികൂടിയത്
പാറശാല: ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ നിറതോക്കുമായി യാത്ര ചെയ്തതിനെ തുടര്‍ന്ന് യുവാവ് പിടിയിലായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ശനിയാഴ്ച രാവിലെ 11.30നാണ് അമരവിള ചെക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ തിരുനെല്‍വേലി വടക്കേതാളിയുത്ത് ശങ്കര്‍ നഗര്‍ സിഎസ്ഐ ചര്‍ച്ച് സ്ട്രീറ്റ് 343ല്‍ പ്രവീണിനെ (30) പിടികൂടിയത്.

നിരവധി കേസുകളിലെ പ്രതി
ഒരു കൊലപാതകം, രണ്ടു കൊലപാതക ശ്രമങ്ങള്‍ എന്നിവയക്കം നിരവധി കേസുകളിലെ പ്രതിയാണ് പ്രവീണ്‍. തിരുനെല്‍വേലി ജില്ലയില്‍ വര്‍ഷങ്ങളായി രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള കലാപങ്ങളില്‍ ഒരു വിഭാഗത്തിനായി കൊല ചെയ്യുന്ന് പ്രവീണും സംഘവുമാണ്.

കൊല ചെയ്യാനെത്തി
തിരുവനന്തപുരത്തു രഹസ്യമായി താമസിക്കുന്ന എതിര് ചേരിയിലുള്ള രണ്ടു നേതാക്കളെ കൊലപ്പെടുത്താന്‍ വരുന്നതിനിടെയാണ് പ്രവീണ്‍ പോലീസിന്റെ വലയിലായത്.

റോക്കറ്റ് രാജ
റോക്കറ്റ് രാജ എന്ന നേതാവിന്റെ സംഘത്തില്‍ പെട്ടയാളാണ് പ്രവീണ്‍. കഴിഞ്ഞ വര്‍ഷം റോക്കറ്റ് രാജയുടെ സംഘത്തില്‍ പെട്ടയാളെ മറു ചേരിയില്‍പ്പെട്ട എസ്റ്റേറ്റ് മണി, അഡ്വ രാജ്കുമാര് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയിരുന്നു.

കേരളത്തിലേക്ക് രക്ഷപ്പെട്ടു
ഈ കൊലയ്ക്കു ശേഷം രാജ്കുമാര് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. രാജ്കുമാറും മണിയും തിരുവനന്തപുരത്തുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പ്രവീണും സംഘവും ആയുധങ്ങളുമായി ഇവിടെയെത്തിയത്.

രണ്ടു പേര് ബസില്‍, രണ്ടു പേര് കാറില്‍
ചെക് പോസ്റ്റില്‍ പരിശോധന നടക്കുമെന്നു സൂചന ലഭിച്ചതോടെ തോക്ക് ലോഡ് ചെയ്ത ശേഷം പ്രവീണും ആന്റണിയും ബസിലും കൂടെയുള്ളവര്‍ കാറിലും യാത്ര പുറപ്പെടുകയായിരുന്നു,

പ്രവീണിനെ പിടിച്ചു
ബസില്‍ ഒരേ സീറ്റില്‍ അല്ല പ്രവീണും ആന്റണിയും യാത്ര ചെയ്തത്. പ്രവീണ്‍ മുന്നിലെ സീറ്റിലും ആന്റണി പിറകിലെ സീറ്റിലുമായിരുന്നു. ചെക് പോസ്റ്റിലെ റെയ്ഡില്‍ പ്രവീണിനെ പിടികൂടിയതോടെ ബസില്‍ നിന്നിറങ്ങിയ ആന്റണി കാറില്‍ വന്ന കൂട്ടാളികളോടൊപ്പം രക്ഷപ്പെടുകയായിരുന്നു.

വെടിവയ്ക്കാന്‍ പദ്ധതി
എസ്റ്റേറ്റ് മണി അവിടെയുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് നാഗര്‍കോവിലിലെത്തിയപ്പോള്‍ തന്നെ പ്രവീണ്‍ തോക്ക് ലോഡ് ചെയ്തത്. കണ്ടയുടന്‍ വെടിവയ്ക്കാനായിരുന്നു ഇവരുടെ പദ്ധതി. അറസ്റ്റ് ചെയ്യപ്പെട്ട പ്രതി പ്രവീണിനെ റിമാന്‍ഡ് ചെയ്തു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications