കാമുകിയ്ക്കൊപ്പം കറങ്ങി നടക്കാന്‍ പര്‍ദ ധരിച്ചു കണ്ണൂരിലെ കാമുകന് പൊലീസ് പിടിയില്‍, വീഡിയോ
കണ്ണൂര്‍: സിനിമകളിലൊക്കെ കാമുകിയെ കാണാന്‍ പര്‍ദ ധരിച്ചെത്തുന്ന കാമുകന്മാരെ കണ്ടിട്ടുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ കണ്ണൂര്‍ ടൗണില്‍ കഴിഞ്ഞ ദിവസം ഇത്തരമൊരു കാമുകനെ സിനിമയില്‍ അല്ലാതെ കണ്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. പര്‍ദധരിച്ച് കാമുകിയ്ക്കൊപ്പം ബസില്‍ യാത്ര ചെയ്ത കാമുകനാണ് ആദ്യം നാട്ടുകാരുടേയും പിന്നീട് പൊലീസിന്റെയും കൈയ്യില്‍പ്പെട്ടത്.
ആര്‍ക്കും സംശയം തോന്നാത്ത തരത്തിലാണ് പര്‍ദ ധരിച്ച കാമുകനും പര്‍ദ ധരിയ്ക്കാത്ത കാമുകിയും ബസില്‍ കയറിയത്. കേറിയ പാടെ ബസിലെ ലേഡീസ് സീറ്റില്‍ ഇരുവരും ഇരുപ്പുറപ്പിച്ചു...പക്ഷേ...

ചെറ്യേ സംശയം
ടിക്കറ്റ് വാങ്ങാനെത്തിയ കണ്ടക്ടര്‍ക്ക് ലേഡീസ് സീറ്റിലെ പെണ്‍കുട്ടിയെ മുട്ടിയുരുമ്മി ഇരിയ്ക്കുന്ന പര്ദക്കാരിയ കണ്ടപ്പോഴേ സംശയം തോന്നി. സ്ത്രീകളുടെ ചെരുപ്പല്ല പര്‍ദ ധരിച്ചയാള്‍ ഇട്ടിരുന്നത്. ഇത് ആണുങ്ങളുടെ ചെരുപ്പാണല്ലോ എന്ന് കണ്ടക്ടര്‍ ഉറപ്പിച്ചു

ദേ പിന്നേം
സീറ്റിലെ ഇരുപ്പിലും കണ്ടക്ടര്‍ക്കും യാത്രക്കാര്‍ക്കും സംശയം തോന്നി.

പൊളിഞ്ഞു
ബസ് താണയിലെത്തിയപ്പോഴേയ്ക്കും പര്‍ദ നാടകം പൊളിച്ചു. പെണ്‍കുട്ടിയെ കൊണ്ട് തന്നെ പര്‍ദ ധരിച്ചയാളുടെ വസ്ത്രം മാറ്റി പ്രാഥമിക പരിശോധന നടത്തി

പൊലീസെത്തി
പര്‍ദയ്ക്കുള്ളിലെ കാമുകനേയും പെണ്‍കുട്ടിയേയും ട്രാഫിക് പൊലീസെത്തി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി

എന്താകും
പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഒന്നിച്ച് യാത്ര ചെയ്യാന്‍ പര്ദയിടേണ്ടി വന്ന കാമുകനും വീട്ടുകാര്‍ക്കൊപ്പം പോകേണ്ടി വന്ന കാമുകിയും ഒരു സിനിമാക്കഥപോലെ അവശേഷിയ്ക്കുമ്പോള്‍ . ഈ പ്രണയത്തിന്റെ ക്ളൈമാക്സിനായി കാത്തിരിയ്ക്കുകയാണ് നാട്ടുകാര്‍
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications