കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സബിതയുടെ മൃതദേഹം കണ്ടെത്തിയത് വസ്ത്രങ്ങളില്ലാതെ; പീഡനശ്രമമെന്ന് സംശയം, ഒരാള്‍ അറസ്റ്റില്‍

സബിതയും കുടുംബവും താമസിച്ചിരുന്ന ലയത്തിന് തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന തോട്ടം തൊഴിലാളിയായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

  • By Akshay
Google Oneindia Malayalam News

കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയത്ത് കൊല്ലപ്പെട്ട സബിത മാജി(30) കൊല്ലപ്പെട്ടത് പീഡനശ്രമത്തിനിടെയാണെന്ന് സൂചന. എന്നാല്‍ ഇക്കാര്യം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് പീരുമേട് സിഐ ഷിബുകുമാര്‍ പറഞ്ഞു. സംശയാസ്പദമായി ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സബിതയും കുടുംബവും താമസിച്ചിരുന്ന ലയത്തിന് തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന തോട്ടം തൊഴിലാളിയായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സബിതയുടം ശരീരത്തില്‍ പതിമൂന്നോളം വെട്ടേറ്റിറ്റിട്ടുണ്ട്. ഒരു കൈ അറ്റ നിലയിലായിരുന്നു കാണപ്പെട്ടത്.

 മൃതദേഹം

മൃതദേഹം

സബിതയുടെ മൃതദേഹം വിവസ്ത്രയായ നിലയിലായിരുന്നു കാണപ്പെട്ടത്.

 ചിതറിക്കിടക്കുന്നു

ചിതറിക്കിടക്കുന്നു

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് നൂറ് മീറ്റര്‍ അകലെ സബിതയുടം സ്വര്‍ണ്ണാഭരണങ്ങള്‍ പൊട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു.

പീഡനശ്രമം

പീഡനശ്രമം

വിറക് കെട്ടും രക്തക്കറകളും മൃതദേഹത്തിനരികെ ചിതറിക്കിടപ്പുണ്ടായിരുന്നു. ഇവ നല്‍കുന്ന സൂചന പീഡനശ്രമത്തിനിടെയാണ് സബിത കൊല്ലപ്പെട്ടതെന്നാണ്.

കുരച്ചു

കുരച്ചു

ലയത്തിന് തൊട്ടടുത്ത് താമസിക്കുന്ന തോട്ടം തൊഴിലാളിയുടെ വീട്ടില്‍ പോലീസ് നായ ഓടി കയറി കുരച്ചു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ മുറിയില്‍ രക്തക്കറ കണ്ടെത്തുകയായിരുന്നു.

 പോലീസ് നിഗമനം

പോലീസ് നിഗമനം

ഇയാള്‍ ഒറ്റയ്ക്കായിരിക്കില്ല കൊലപാതകം നടത്തിയതെന്നണ് പോലീസ് നിഗമനം

ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

സബിതയുടെ മൃതദേഹം പീരുമേട് പോലീസ് ചൊവ്വാഴ്ച സന്ധ്യയോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിച്ചു. ബുധനാഴ്ച ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

 ഭര്‍ത്താവ് പുറത്ത് പോയി

ഭര്‍ത്താവ് പുറത്ത് പോയി

സബിതയും ഭര്‍ത്താവും എസ്‌റ്റേറ്റ് വക ലയത്തിലാണ് താമസം. ഒഴിവ് ദിവസത്തില്‍ ഭര്‍ത്താവ് കുന്തന്‍മാജി പുറത്ത് ജോലിക്ക് പോകും. ഞായറാഴ്ച ഇയാള്‍ പുറത്തേക്ക് പോയിരുന്നു. തിരിച്ച്് വന്നപ്പോഴായിരുന്നു ഭാര്യയെ കാണാതായത്.

English summary
Man Arrested in murder at Kotayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X