കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലാക്ക്മെയിൽ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി: ഒടുവിൽ കുടുങ്ങിയത് വരന്റെ പിതാവായി എത്തിയ ആൾ

Google Oneindia Malayalam News

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വാടാനപ്പള്ളി സ്വദേശിയായ അബൂബക്കറാണ് അറസ്റ്റിലായത്. തട്ടിപ്പ് സംഘത്തിലെ ഏഴ് പേരിൽ ഒരാളാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച നാല് പേരും വെള്ളിയാഴ്ച ഒരാളും പിടിയിലായിരുന്നു. കോടതിയിൽ കീഴടങ്ങാനെത്തിയ അബ്ദുൾ സലാം എന്നയാളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മുസ്ലീം ലീഗിനെതിരെ പരസ്യമായി വിരല്‍ ചൂണ്ടി കോണ്‍ഗ്രസ്, ഘടക കക്ഷികളുടെ കൂട്ടുകെട്ട് നിരീക്ഷിക്കണം!!മുസ്ലീം ലീഗിനെതിരെ പരസ്യമായി വിരല്‍ ചൂണ്ടി കോണ്‍ഗ്രസ്, ഘടക കക്ഷികളുടെ കൂട്ടുകെട്ട് നിരീക്ഷിക്കണം!!

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇയാൾ അറസ്റ്റിലായത്. നടി ഷംനാ കാസിമിന്റെ വീട്ടിൽ വിവാഹാലോചനയുമായെത്തി സംഘത്തിൽ വരന്റെ പിതാവായി എത്തിയത് അബൂബക്കറായിരുന്നു. മരട് പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷംന കാസിമിനെതിരായ ബ്ലാക്ക്മെയിലിംഗ് കേസിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്ന സൂചനയാണ് പോലീസ് നൽകുന്നത്. സംഭവത്തിൽ നടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയതോടെ കഴിഞ്ഞ നാല് ദിവസമായി ഇയാൾ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. വരന്റെ അമ്മയെന്ന പേരിൽ നടിയുടെ കുടുംബത്തെ സമീപിച്ച ഒരു സ്ത്രീ കൂടിയാണ് ഇനി അറസ്റ്റിലാവാനുള്ളത്.

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam
 download-159

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ വാടാനപ്പള്ളി സ്വദേശിയായ റഫീഖ്, കടവന്നൂർ രമേശ്, കൈപ്പമംഗലം സ്വദേശി ശരത്, ചേറ്റൂർ സ്വദേശിയായ അഷ്റഫ് എന്നിവരാണ് ചൊവ്വാഴ്ച പോലീസിന്റെ പിടിയിലായത്. ഷംനയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് തുടർനടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. അറസ്റ്റിലായ നാല് പേരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. കുടുതൽ പേർക്കായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഒരേ ദിവസം തന്നെ രണ്ടുപേർ കൂടി പിടിയിലാവുന്നത്.

ഷംന കാസിമിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ പുറത്തുവന്നതോടെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ മനുഷ്യക്കടത്ത്, തടഞ്ഞുവെക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ വകുപ്പുകൾ ചുമത്തുമെന്നാണ് പോലീസ് നൽകുന്ന വിവരം.

 ഷംനാ കാസിം ബ്ലാക്ക്മെയിലിംഗ് കേസ്: തട്ടിപ്പ് സംഘത്തിനെതിരെ കൂടുതൽ പേർ, അഞ്ച് പരാതിക്കാർ കൂടിയെന്ന് ഷംനാ കാസിം ബ്ലാക്ക്മെയിലിംഗ് കേസ്: തട്ടിപ്പ് സംഘത്തിനെതിരെ കൂടുതൽ പേർ, അഞ്ച് പരാതിക്കാർ കൂടിയെന്ന്

English summary
Man arrested in Shamna Kasim blackmailing case from Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X