Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇയാള്‍ 'ദിവ്യന്‍'!! ഭാര്യമാര്‍ രണ്ട്, ഫ്ളാറ്റില്‍ യുവതികള്‍ക്കൊപ്പം താമസം!! കേട്ടാല്‍ ഞെട്ടും!!

ഇയാള്‍ക്കെതിരേ മറ്റു സ്റ്റേഷനുകളിലും കേസ്

കാക്കനാട്: ദിവ്യശക്തിയുണ്ടെന്ന് കബളിപ്പിച്ച് യുവതികളെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തയാള്‍ പിടിയില്‍. കൊച്ചിയിലാണ് സംഭവം. പ്ലസു യോഗ്യത മാത്രമുള്ള ഇയാള്‍ക്കെതിരേ കൂടുതല്‍ കേസുകളുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

അറസ്റ്റിലായത്

തൃശൂര്‍ എങ്ങണ്ടിയൂര്‍ എം എ ആശുപത്രിക്കു സമീപത്തു താമസിക്കുന്ന കല്ലുങ്കല്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണനാണ് (30) ഇന്‍ഫോ പാര്‍ക്ക് പോലീസിന്റെ പിടിയിലായത്. പ്ലസ് ടു യോഗ്യത മാത്രമുള്ള ഇയാള്‍ താന്‍ ന്യൂറോ സര്‍ജനാണെന്നാണ് മറ്റുള്ളവരോട് പറഞ്ഞിരുന്നത്.

വലയിലായത് ഉന്നത വിദ്യാഭ്യാസമുള്ളവര്‍

ഉന്നത വിദ്യാഭ്യാസമുള്ള യുവതികളാണ് ഇയാളുടെ വലയിലായത്. ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവതിയെയും രണ്ടു കൂട്ടുകാരികളെയും കാണാനില്ലെന്ന പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഉണ്ണികൃഷ്ണന്‍ അറസ്റ്റിലായത്.

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തു

ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്താണ് ഇയാളുടെ തട്ടിപ്പും പീഡനവുമെല്ലാം. ബ്രഹ്മപുരത്തെ ഫ്‌ളാറ്റില്‍ യുവതികളോടൊപ്പം താമസിക്കുകയായിരുന്ന പ്രതിയെ ചൊവ്വാഴ്ച രാത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നിരവധി പേര്‍ ഒപ്പം

കാക്കനാട്ട് പ്രത്യേക സാമ്പത്തിക മേഖലയ്ക്കു സമീപത്ത് ആശുപത്രി തുടങ്ങാനെന്ന വ്യാജേന നിരവധി യുവതികളെയാണ് ഇയാള്‍ ഒപ്പം താമസിപ്പിച്ചിരുന്നത്. തനിക്കു ദിവ്യശക്തിയുണ്ടെന്നും പ്രതി യുവതികളെ തെറ്റിദ്ധരിപ്പിച്ചു.

സുഹൃത്തിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു

ഒപ്പം താമസിച്ച ഒരു യുവതിയെ ഉണ്ണികൃഷ്ണന്‍ തന്റെ ഒരു സുഹൃത്തിനെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ചിരുന്നു. ഈ യുവതിയുടെ സഹോദരനെയും ഭാര്യയെയും തനിക്കൊപ്പം ഫ്‌ളാറ്റില്‍ താമസിപ്പിക്കുകയും ചെയ്തു.

പണം തട്ടി, പീഡിപ്പിച്ചു

ഭര്‍ത്താവിന് അപമൃത്യു വരാന്‍ സാധ്യതയുണ്ടെന്ന് ഭയപ്പെടുത്തി സഹോദരന്റെ ഭാര്യയില്‍ നിന്നു പ്രതി പണം തട്ടിയെടുത്തു. ഇത് ഒഴിവാക്കണമെങ്കില്‍ പൂജ നടത്തണമെന്നും ഇയാള്‍ യുവതിയോട് പറഞ്ഞു. പൂജയ്ക്കിടെ യുവതിയെ കുളിമുറിയില്‍ വച്ച് ഉണ്ണികൃഷ്ണന്‍ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പോലീസില്‍ പരാതി നല്‍കി. ബലാല്‍സംഗത്തിന് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

വിവാഹിതന്‍

ഉണ്ണികൃഷ്ണന്‍ വിവാഹിതനാണ്. തന്റെ ഫ്‌ളാറ്റിനു സമീപമുള്ള വീട്ടിലാണ് ഇയാള്‍ ഭാര്യയെ താമസിപ്പിച്ചിരുന്നത്. ഇടുക്കി സ്വദേശിനിയായ മറ്റൊരു യുവതിയെ കബളിപ്പിച്ച് വിവാഹം ചെയ്ത ഇയാള്‍ അവരെയും തന്റെ ആദ്യ ഭാര്യക്കൊപ്പമാണ് താമസിപ്പിച്ചിരുന്നത്.

കത്തി, തോക്ക് കണ്ടെടുത്തു

പ്രതി താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ഡമ്മി പിസ്റ്റള്‍, കത്തി, ലാപ്പ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, പൂജാ സാധനങ്ങള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

വേറെയും കേസുകള്‍

പ്രതിക്കെതിരേ പേരാമംഗലം, വാടാനപ്പള്ളി സ്റ്റേഷനുകളില്‍ വിസ തട്ടിപ്പ് അടക്കം വേറെയും ചില കേസുകളുണ്ടെന്നു പോലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+