മലപ്പുറത്ത് ബാലികയെ കയറിപ്പിടിച്ചു: ബംഗാളി അറസ്റ്റില്‍, സംഭവം കുളിമുറിയില്‍ വെച്ച്!!
മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഒമ്പത് വയസ്സുകാരിയെ ബാത്‌റൂമിനുള്ളില്‍ വെച്ച് കയറിപ്പിടിച്ച ബംഗാളി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നദിയ ചേണ്ട സ്വദേശി സാഹ ജമാല്‍ 24 നെയാണ് പൊന്നാനി സിഐ സണ്ണി ചാക്കോ അറസ്റ്റ് ചെയ്തത്. ചമ്രവട്ടം ജംഗ്ഷനില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബാത്‌റൂമിലേക്ക് വിളിച്ച് വരുത്തി പ്രതി കയറിപ്പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ നില വിളി കേട്ട് അടുത്തുള്ളവര്‍ ഓടിക്കൂടുകയും പ്രതിയെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. പരിസരത്ത് കൂലിപ്പണിക്കെത്തിയതായിരുന്നു സാഹ ജമാല്‍.
പിഞ്ചു കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള രണ്ട് ലൈംഗികാതിക്രമക്കേസുകളാണ് ഇന്നലെ മലപ്പുറത്ത് രജിസ്റ്റര്‍ചെയ്തത്. എടപ്പാളില്‍ സിനിമാ ടാക്കീസില്‍ എട്ടു വയസുകാരി ക്രൂര പീഡനത്തിനിരയായതിന്റെ സിസിടിവി ദൃശ്യം ഞെട്ടലോടെയാണു സാക്ഷരകേരളം കണ്ടത്.

യുവതിയ്ക്കും കുഞ്ഞിനും ഒപ്പമെത്തിയ ആള്‍ ഇരുവരേയും പീഡിപ്പിക്കുന്ന ദൃശ്യം തിയ്യറ്ററിലെ സിസിടിവിയില്‍ നിന്നാണ് പുറം ലോകമറിഞ്ഞത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശിയും കെഎംസിസി നേതാവുമായ മൊയ്തീന്‍ (48) ഉടന്‍ തന്നെ അറസ്റ്റിലായിരുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ക്കെതിരെയുള്ള പീഡനക്കേസുകള്‍ അനുദിനം വര്‍ധിച്ചുവരുന്നത് ഭീതിപ്പെടുത്തുന്നതാണെന്നും ഇത്തരം കേസുകള്‍ക്ക് ശക്തമായ നിയമ പരിഷ്‌ക്കരണം നടത്തണമെന്നുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
(ഫോട്ടോ അടിക്കുറിപ്പ്)
അറസ്റ്റിലായ സാഹ ജമാല്‍












Click it and Unblock the Notifications