നഗരമധ്യത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓടി മറിഞ്ഞ യുവാവിനെ പോലീസ് പൊക്കി
Recommended Video

കോഴിക്കോട്: നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ ഒടുവില്‍ പോലീസ് പൊക്കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ദൃശ്യം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കക്കോടി സ്വദേശി ജംഷീറാണ് നടക്കാവ് പോലീസിന്റെ വലയിലായത്.

വൈഎംസിഎ റോഡില്‍ ബുധനാഴ്ച വൈകീട്ടാണ് പീഡന ശ്രമം നടന്നത്. പെണ്‍കുട്ടിക്കൊപ്പം നടന്നുനീങ്ങിയ പ്രതി ആളില്ലെന്ന് ഉറപ്പാക്കിയ ശേഷം കടന്നുപിടിക്കുകയായിരുന്നു. ഈ സമയം യുവതി ഒച്ചവച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
പക്ഷേ, സംഭവം പ്രദേശത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഈ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്. തുടര്‍ന്ന് ഞായറാഴ്ച യുവാവിനെ പോലീസ് പിടികൂടി.
പീഡനശ്രമത്തിനിടെ യുവതി വഴിയില്‍ വീഴുന്ന രംഗം സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ഒച്ചവച്ചതോടെയാണ് യുവാവ് ഓടി മറിഞ്ഞത്. ഇയാളുടെ മുഖം കൃത്യമായി സിസിടിവിയില്‍ പതിഞ്ഞിരുന്നു.
മുഖം വ്യക്തമായതോടെയാണ് പോലീസിന് കാര്യങ്ങള്‍ എളുപ്പമായത്. എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും വിവരങ്ങള്‍ കൈമാറുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് കക്കോടി സ്വദേശി ജംഷീറിനെ പോലീസ് പൊക്കിയത്.
അതേസമയം, പിടിയിലായ വ്യക്തി വെള്ളയില്‍ സ്വദേശി ആണെന്നും റിപ്പോര്‍ട്ടുണ്ട്. ഐപിസി 354 വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ്് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിനിരയായ യുവതിയെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. പരാതിയും ലഭിച്ചിട്ടില്ല.












Click it and Unblock the Notifications