തളിപ്പറമ്പില്‍ യുവതിയ്ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയ കേസില്‍ ഒരാള്‍ പിടിയില്‍
തളിപ്പറമ്പ്: യുവതിയ്ക്കും കുടുംബത്തിനും ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
കൂടുതല്‍ ചോദ്യം ചെയ്യല്ലിന് ശേഷം യഥാര്‍ത്ഥ പ്രതിയെന്ന് ബോധ്യപ്പെട്ടാല്‍ ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തും. കുറ്റ്യേരിയിലെ ആയിഷയെയും മക്കളെയുമാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി കൊല്ലാന്‍ ശ്രമിച്ചത്. ഓട്ടോ ഡ്രൈവറുടെ സഹായത്തിലാണ് ഇത് ഇവരുടെ വീട്ടില്‍ എത്തിച്ചത്.

കോരന്‍പീടിക വനിതാ സഹകരണ സൊസൈറ്റിയില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ ചിത്രം പോലീസിന് കിട്ടിയത്. കൂടുതല്‍ അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications