നഗ്ന ചിത്രങ്ങള്‍ കാണിച്ച് യുവതിയെ പീഡിപ്പിച്ചത് രണ്ടര വര്‍ഷം! സംഭവം ആലപ്പുഴയില്‍
കനകകുന്ന് സ്വദേശിയായ പെണ്‍കുട്ടിയെയാണ് നഗ്നചിത്രങ്ങള്‍ ഇന്റെര്‍നെറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്.
ആലപ്പുഴ: കായംകുളത്ത് പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം പത്തിയൂര്‍ക്കാര സ്വദേശി മനോജ് ആണ് പിടിയിലായത്. കനകകുന്ന് സ്വദേശിയായ പെണ്‍കുട്ടിയെയാണ് നഗ്നചിത്രങ്ങള്‍ ഇന്റെര്‍നെറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പീഡിപ്പിച്ചത്.
കഴിഞ്ഞ രണ്ടരവര്‍ഷമായി മനോജ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ വശത്താക്കിയത്. എന്നാല്‍ ഇയാള്‍ക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. രണ്ടര വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു.

പേര് മാറ്റി
മറ്റൊരു പേരിലാണ് മനോജ് പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. പ്രണയം നടിച്ച അടുപ്പം കൂടിയ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

കല്യാണം ആലോചിച്ചു
യുവതിയുമായി അടുപ്പത്തിലായ ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മ വീട്ടിലില്ലാത്ത തക്കം നോക്കി അവിടെയെത്തി തുടങ്ങി. പെണ്‍കുട്ടിയെ കല്യാണം ആലോചിച്ചും ഇയാള്‍ എത്തിയിരുന്നു.

വിവാഹിതന്‍
പെയിന്റിംഗ് തൊഴിലാളിയാണ് മനോജ്. ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്.
ഇത് മറച്ച് വച്ച് മറ്റൊരു ഇയാള്‍ രണ്ടര വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

നഗ്ന ചിത്രങ്ങള്‍
അമ്മ വീട്ടിലില്ലാത്ത സമയത്ത് വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ പകര്‍ത്തി. ഇത് കാമിച്ചായിരുന്നു പിന്നീട് പീഡനം.

പണവും തട്ടിയെടുത്തു
പല തവണയായി ഇയാള്‍ പെണ്‍കുട്ടിയില്‍ നിന്ന് ആയിരവും പതിനായിരവും കടമായി വാങ്ങി. എന്നാല്‍ പണം തിരിച്ച് ചോദിച്ചതോടെ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

റിമാന്‍ഡ് ചെയ്തു
പെണ്‍കുട്ടിയുടെ അമ്മ വിവരമറിഞ്ഞതോടെയാണ് വിവരം പോലീസിനെ അറിയിക്കുന്നത്. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications