Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു!! വിവാഹം കഴിക്കാമെന്ന് പ്രതി!!പറ്റില്ലെന്ന് പോലീസ്!!

അതേസമയം പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് പ്രതിയും വീട്ടുകാരും സമ്മതിച്ചെങ്കിലും പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോലീസ് ഇത് സമ്മതിച്ചില്ല.

കടുത്തുരുത്തി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ. കാട്ടാമ്പാക്ക് സ്വദേശി ജിഷ്ണു പ്രഭയാണ് അറസ്റ്റിലായത്. പട്ടിക ജാതിക്കാരിയായ പതിനാറുകാരിയെയാണ് ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. അതേസമയം മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിനിടെയാണ് പീഡനവിവരവും പുറത്തുവന്നത്.

അതേസമയം പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് പ്രതിയും വീട്ടുകാരും സമ്മതിച്ചെങ്കിലും പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോലീസ് ഇത് സമ്മതിച്ചില്ല. കഴിഞ്ഞ ദിവസമാണ് ജിഷ്ണുപ്രഭയെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ പരസ്പരം വെല്ലുവിളിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് പാഴുത്തുരുത്ത് തിരുവമ്പാടി സ്വദേശി ജിസ്മോൻ ജോയിയെ വീട്ടിൽ നിന്നു വിളിച്ചിറക്കി മർദിച്ച സംഭവത്തിലാണ് ഇയാൾ അറസ്റ്റിലായത്.

arrest

വീട്ടിൽ നിന്ന് വിളിച്ചിറക്കി ഹെൽമെറ്റിന് അടിച്ച് വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ ജിസ്മോന്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ജിഷ്ണു പ്രഭയെ കൂടാതെ മറ്റ് രണ്ടു പേർക്കെതിരെയും പരാതി ഉണ്ട്. ഇവരെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.

rape

പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്താണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. പെൺകുട്ടി പ്രായ പൂർത്തിയായതാണെന്നാണ് പ്രതിയുടെ വീട്ടുകാർ പറഞ്ഞത്. എന്നാൽ വീട്ടിലെത്തി രേഖകൾ പരിശോധിച്ചാണ് പെൺകുട്ടിയുടെ പ്രായം മനസിലാക്കിയത്. ഇതിനു പിന്നാലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+