വാഹന പരിശോധനക്കിടെ വാഹനം നിര്‍ത്താതെ പോയി: പിടിയിലായത് മയക്കുമരുന്നുമായി!
കോഴിക്കോട്: വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ടും വാഹനം നിര്‍ത്താതെ പോയി;എന്‍.ഐ.ടി പരിസരത്ത് വില്‍പ്പനക്കായി കൊണ്ടുവന്ന ബ്രൌണ്‍ ഷുഗറുമായി യുവാവ് പിടിയില്‍.എന്‍.ഐ.ടി പരിസരത്ത് വില്‍പ്പനക്കായി കൊണ്ടുവന്ന 21 ഗ്രാം ബ്രൌണ്‍ ഷുഗറുമായി വന്ന യുവാവിനെ കുന്ദമംഗലം പോലീസ് സബ് ഇന്‍സ്പെക്ടര്‍ കൈലാസനാഥന് അറസ്റ്റ് ചെയ്തു. പെരുമണ്ണ കോട്ടായിതാഴം താമസിക്കുന്ന വെള്ളയില്‍ നാലുകുടി പറമ്പ് മമ്മിയുടെ മകന് മുഹമ്മദ് റാഫി (30) ആണ് പിടിയിലായത്.
വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ടും വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്തുടര്ന്നാണ് ഇയാളെ പിടിക്കൂടിയത്. ഇയാള്‍ ഓടിച്ച കെ.എല്‍-11വി - 8052 എന്ന നമ്പറിലുള്ള മോട്ടോര്‍ സൈക്കിളും പോലീസ് പിടികൂടിയിട്ടുണ്ട്. നേരത്തെ സമാനമായ കേസില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കുന്ദമംഗലം, എന്‍.ഐ.ടി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സ്കൂള്‍ തുറക്കാനായത് കൊണ്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസ് വാഹന പരിശോധന ശക്തമാക്കിയിരുന്നു. ഫെബ്രുവരിയില്‍ എന്‍.ഐ.ടിയില്‍ പഠിക്കുന്ന അന്യ സംസ്ഥാനക്കാരനായ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവുമായി കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐ.ഐ.എം, എന്‍.ഐ.ടി എന്നീ സ്ഥാപനങ്ങളെ മാത്രം ലക്ഷ്യം വെച്ച് മയക്കുമരുന്ന് മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പലപ്പോഴും വാഹന പരിശോധന നടത്തുമ്പോള്‍ മറ്റു യാത്രക്കാര്‍ പോലീസ് വാഹന പരിശോധന നടത്തുന്നുണ്ടെന്ന സൂചന നല്‍കുന്നത് പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കാറുണ്ടെന്നാണ് പോലീസിന്റെ പരാതി. വരും ദിവസങ്ങളിലും കുന്ദമംഗലം സ്റ്റേഷന് പരിതിയില്‍ പരിശോധന ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.
-
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും












Click it and Unblock the Notifications